ജുബൈൽ: കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിൽ തൃശൂർ സ്വദേശിക്കും നാല് സൗദി പൗരൻമാർക്കും സൗദിയില്‍ വധശിക്ഷ നടപ്പിലാക്കി.കോഴിക്കോട് കൊടുവള്ളി സ്വദേശി സമീറിനെ കൊലപ്പെടുത്തിയ കേസിലാണ് നടപടി.
തൃശൂര്‍ സ്വദേശി നൈസം ചേനിക്കാപ്പുറത്ത് സീദ്ദീഖ്, സൗദി പൗരൻമാരായ ജാഫർ ബിൻ സാദിഖ് ബിൻ ഖാമിസ് അൽ ഹാജി, ഹുസൈൻ ബിൻ ബാകിർ ബിൻ ഹുസൈൻ അൽ അവാദ്, ഇദ്രിസ് ബിൻ ഹുസൈൻ ബിൻ അഹമ്മദ് അൽ സമീൽ, ഹുസൈൻ ബിൻ അബ്ദുല്ല ബിൻ ഹാജി അൽ മുസ്‌ലിമി എന്നിവര്‍ക്കാണ് വധശിക്ഷ നടപ്പിലാക്കിയത്.
സമീറിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കണ്ടെത്തിയിരുന്നു.
സമീറിനെ കൊലപ്പെടുത്തിയ ശേഷം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. 2016 ജൂലൈ ഏഴിനായിരുന്നു സംഭവം നടന്നത്. ജുബൈലിലെ വര്‍ക്ക് ഷോപ്പ് ഏരിയയിലാണ് സമീറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് വിചാരണ കോടതി വധശിക്ഷ വിധിച്ചു. പ്രതികള്‍ ഇതിനെതിരെ അപ്പീല്‍ നല്‍കിയെങ്കിലും അപ്പീല്‍ കോടതിയും, തുടര്‍ന്ന് സുപ്രീം കോടതിയും വധശിക്ഷ ശരിവച്ചു. ജുബൈലിലാണ് വധശിക്ഷ നടപ്പിലാക്കിയത്.