റിയാദ്: സൗദി അറേബ്യയില്‍ വാഹനങ്ങള്‍ വില്പന നടത്തുന്നതിനും പേര് മാറ്റുന്നതിനും, വാഹനം മറ്റാരെങ്കിലും ഓടിക്കുന്നതിന് വേണ്ടിയുള്ള അനുമതി കൊടുക്കുന്നതിനും വാഹനങ്ങള്‍ കാണാതാവുകയോ വാഹനങ്ങളെ കുറിച്ചുള്ള പരാതി രജിസ്റ്റര്‍ ചെയ്യുന്നതിനും ഇനി ട്രാഫിക് ആസ്ഥാനത്ത് പോകേണ്ടതില്ല.
എവിടെ നിന്നായിരുന്നാലും അബ്ശിര്‍ സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്താല്‍ മതി. ഇത് വാഹന ഉടമയ്ക്ക് എളുപ്പമാകും.