ഖുര്‍ആന്‍ കത്തിച്ച സംഭവം: ഡാനിഷ് എംബസി ചാര്‍ജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തി പ്രതിഷേധ കുറിപ്പ് കൈമാറി സൗദി

ഖുര്‍ആന്‍ കത്തിച്ച സംഭവം: ഡാനിഷ് എംബസി ചാര്‍ജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തി പ്രതിഷേധ കുറിപ്പ് കൈമാറി സൗദി

New Update
khuran.jpg

ജിദ്ദ:  ഡെൻമാർക്ക്‌ തലസ്ഥാനമായ കോപ്പൻഹേഗനിൽ വിശുദ്ധ ഖുർആനിന്റെ കോപ്പി കത്തിച്ച സംഭവത്തിൽ  സൗദി അറേബ്യ ഔദ്യോഗിക നിലയിൽ തന്നെ പ്രതിഷേധം രേഖപ്പെടുത്തി.   റിയാദിലെ  ഡാനിഷ് എംബസിയുടെ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി  പ്രതിഷേധ കുറിപ്പ് കൈമാറിയതായി സൗദി വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

Advertisment

ഡെന്മാർക്ക് തലസ്ഥാനത്തുള്ള ഇറാഖിന്റെയും ഈജിപ്തിന്റെയും തുർക്കിയുടെയും എംബസികൾക്ക് മുമ്പിൽ വെച്ച് ഇയ്യിടെ  ഏതാനും ഇസ്‌ലാം വിരോധികൾ  വിശുദ്ധ  ഖുർആൻ പ്രതികൾ അഗ്നിക്കിരയാക്കിയിരുന്നു.

എല്ലാ മതാദ്ധ്യാപനങ്ങളും  അന്താരാഷ്ട്ര നിയമങ്ങളും വിലക്കുന്ന ഇത്തരം  അപമാനകരമായ പ്രവൃത്തികൾ  അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നതായി ഡെന്മാർക്കിന് കൈമാറിയ പ്രതിഷേധ കുറിപ്പിൽ സൗദി വിദേശകാര്യ മന്ത്രാലയം  വ്യക്തമാക്കി.   മതങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന  പ്രവൃത്തികളെല്ലാം തീർത്തും നിരാകരിക്കുന്നതായും സൗദി അറേബ്യ ആവർത്തിച്ചു.

Advertisment