ഭീഷണികൾക്കിടയിലും പുനഃസ്ഥാപിച്ച സൗദി - ഇറാൻ ബന്ധം ശക്തമായി മുന്നോട്ട്

ഭീഷണികൾക്കിടയിലും പുനഃസ്ഥാപിച്ച സൗദി - ഇറാൻ ബന്ധം ശക്തമായി മുന്നോട്ട്

New Update
iran

ജിദ്ദ:   കഴിഞ്ഞ മാർച്ച് പത്തിന്  ചൈനയുടെ മധ്യസ്ഥതയിൽ ബീജിങ്ങിൽ വെച്ച് പുനഃസ്ഥാപിച്ച ഇറാൻ - സൗദി സൗഹൃദം ഒരുപാട്  പ്രതിസന്ധികൾ ഉണ്ടെങ്കിലും മുന്നോട്ടു തന്നെ.   മേഖലയ്ക്കും ലോകത്തിന് തന്നെയും  ഗുണം ചെയ്യുന്നതും   2016 മുതൽ  മുറിഞ്ഞു പോയതുമായ  ഇറാൻ - സൗദി   നയതന്ത്ര ബന്ധവും  കാര്യാലയങ്ങളുടെ പ്രവർത്തനങ്ങളും  കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി  ഇറാൻ വിദേശകാര്യ മന്ത്രി വ്യാഴാഴ്ച റിയാദിൽ എത്തി.

Advertisment

സൗഹൃദ പുനഃസ്ഥാപനത്തിന് ശേഷമുള്ള ആദ്യ സൗദി സന്ദർശനത്തിനെത്തിയ  ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്​ല്ലാഹിയാനെ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ  ഊഷ്മളമായി എതിരേറ്റു.   ഇതിനകം തന്നെ സൗദി കാര്യാലയങ്ങൾ ഇറാനിലും ഇറാൻ കാര്യാലയങ്ങൾ സൗദിയിലും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

സൗദി വിദേശകാര്യ മന്ത്രാലയത്തിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ  ഇറാനുമായുള്ള നയതന്ത്രബന്ധം പുനരാരംഭിക്കുന്നത് മേഖലയിലെ സുരക്ഷ സംബന്ധിച്ച്  അതിനിർണായകമാണെന്ന്  ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ  പറഞ്ഞു.  പരസ്​പര ബഹുമാനം മുറുകെപ്പിടിച്ച് ഇറാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും അവരുമായുള്ള സുരക്ഷാ, സാമ്പത്തിക കരാറുകൾ സജീവമാക്കാനും സൗദി ആഗ്രഹിക്കുന്നതായും സൗദി വിദേശകാര്യ മന്ത്രി തുടർന്നു.   

റിയാദിൽ അരങ്ങേറിയ ചർച്ചകൾ ആവേശകരമായിരുന്നുവെന്നും മേഖലയിലെ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കാൻ സൗദി അറേബ്യയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും  ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്​ല്ലാഹിയാൻ പറഞ്ഞു.    മേഖലയിലെയും ലോകത്തെയും സംഭവ വികാസങ്ങളും ഉഭയകക്ഷി വിഷയങ്ങളും ഇരുകൂട്ടർക്കും താല്പര്യമുള്ള കാര്യങ്ങളും  ഇരു വിദേശകാര്യ മന്ത്രിമാരും ചർച്ച ചെയ്ത. ‘എക്‌സ്‌പോ 2030’ യ്ക്ക്   ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമത്തെ  ഇറാ​ൻ  പിന്തുണച്ചിട്ടുണ്ട്.

ഇറാൻ  പ്രസിഡൻറ്​ ഇബ്രാഹിം റഈസി  വൈകാതെ   സൗദി അറേബ്യ സന്ദർശിക്കുമെന്നും ഇറാൻ മന്ത്രി പറഞ്ഞു.   ഇറാനിൽ നിന്നുള്ളവർക്ക്​ ഹജ്ജും ഉംറയും സുഗമമാക്കുന്നതിൽ സൗദി അറേബ്യയുടെ സഹകരണത്തിന്​ അദ്ദേഹം നന്ദി പറഞ്ഞു.

Advertisment