സൗദിയിൽ പലയിടങ്ങളിലും മഴയും വെള്ളക്കെട്ടും മൂടിയ അന്തരീക്ഷവും

സൗദിയിൽ പലയിടങ്ങളിലും മഴയും വെള്ളക്കെട്ടും മൂടിയ അന്തരീക്ഷവും

New Update
rain

ജിദ്ദ: മക്ക, മദീന, ജീസാൻ, അൽബാഹ, അസീർ, നജ്‌റാൻ,  കിഴക്കൻ പ്രവിശ്യ, റിയാദ്, തബൂക്ക് എന്നീ  പ്രദേശങ്ങളിൽ വരും മണിക്കൂറുകളിൽ  കലുഷിത കാലാവസ്ഥയായിരിക്കുമെന്നു സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.   വ്യാഴാഴ്ച അർദ്ധരാത്രിയിൽ പുറത്തിറക്കിയ  നിരവധി മുന്നറിയിപ്പുകൾ പ്രകാരം  പലയിടങ്ങളിലും ശനിയാഴ്ച വരെ ഇതായിരിക്കും കാലാവസ്ഥയെന്ന്  സൂചിപ്പിക്കുന്നു.

Advertisment

ദക്ഷിണ മേഖലയിലെ അസീർ പ്രവിശ്യയിൽ പെടുന്ന അൽ-നമാസ്, ബൽഖർൻ, തനുമ, അൽ-മജർദ, ബാരിഖ്, റിജാൽ അൽമ, മഹായേൽ, അബ, അഹദ്, റാഫിദ, അൽ-ഹർജ, അൽ-റബൂഅ, ഖമീസ് മുഷൈത്, ശരത് ആബിദ, ദഹ്‌റാൻ അൽ-ജനൂബ്, അൽ-ബറക്, അൽ-ഖഹ്മ, അൽ-അരീൻ, ബിഷ, തത്‌ലീത്ത്, തരീബ് എന്നിവിടങ്ങളിൽ വിവിധ തോതിലുള്ള മഴയ്ക്കും പ്രളയത്തിനുമാണ് സാധ്യത.

കിഴക്കൻ മേഖലയിൽ ശക്തമായ ഒഴുക്കോടെയുള്ള ഇടത്തരം മഴ ഉണ്ടായേക്കുമെന്നാണ് പ്രവചനം.   ഇത് അൽഖോബാർ, ദമ്മാം, ദഹ്‌റാൻ, ഖത്തീഫ്, റാസ് തനൂറ, അൽഅഹ്‌സ, ഖഫ്‌ജി, ജുബൈൽ,  നഈരിയ, ഒലയ വില്ലേജ്,   അൽഅദീദ്,  അബ്ഖൈഖ് എന്നിവിടങ്ങളിൽ അനുഭവപ്പെടും.

റിയാദ് മേഖലയിൽ അൽസുലൈൽ, വാദി അൽദവാസിർ എന്നിവിടങ്ങളിലും  തബൂക്ക് പ്രവിശ്യയിലെ തബൂക്ക്, തൈമ, അൽബിദ, ഹഖ്ൽ എന്നിവിടങ്ങളിലും മദീനാ പ്രവിശ്യയിൽ  വാദി അൽഫാറ, അൽആൽ, അൽഐസ്, അൽമദീന അൽമുനവ്വറ, ഖൈബർ, അൽഹനാകിയ, അൽമഹദ് എന്നിവിടങ്ങളിലും മഴയും  കുറഞ്ഞ ദൃശ്യപരതയും ആയിരിക്കും വെള്ളിയാഴ്ച  ഉടനീളം.  

നജ്‌റാൻ മേഖലയിൽ  ബദർ അൽജനൂബ്, താർ, ഹബ്ബോന, ഖബാഷ്, നജ്‌റാൻ, യാദ്മ, ഷറൂറ എന്നിവിടങ്ങളിൽ മിതമായ മഴയ്‌ക്ക് സാക്ഷ്യം വഹിക്കുന്നുവെന്നും പേമാരി ഒഴുകുന്നുണ്ടെന്നും ഏതാണ്ട് ദൃശ്യപരതയില്ലെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി, എന്നിവ ഉൾപ്പെടുന്നു, ഇത് 21:00 വരെ തുടരും. വെള്ളിയാഴ്ച വൈകുന്നേരം.

മക്കയിലും മഴയും  കുറഞ്ഞ ദൃശ്യപരതയും ഉണ്ടാകും.   ഹറം  ഏരിയ, അൽജുമും, ത്വായിഫ്,  അൽഖുർമ, അൽമുവിയ, തുർബ, റാനിയ, അൽകാമിൽ, റാഹത്ത്, മദ്‌റക്ക, അൽഅർദിയാത്ത്, അദം, മെയ്‌സാൻ, എന്നിവിടങ്ങളിൽ പലയിടത്തും കനത്ത മഴയ്ക്കാൻ സാധ്യത.  അതാകട്ടെ,  വെള്ളിയാഴ്ച  രാത്രിയിലും  തുടരും.

അൽബാഹ മേഖലയിലെ  അൽബാഹ, അൽഅഖിഖ്, അൽഖുറ, അൽമന്ദഖ്, ബൽജുറഷി,  ബനീഹസ്സൻ, ഹജ്റ, അൽമഖ്‌വ, ഗാമിദ് അൽസനാദ്, ഖിൽവ എന്നിവിടങ്ങളിലും വെള്ളിയാഴ്ച വൈകിയും മഴയും കുറഞ്ഞ ദൃശ്യപരതയും ആയിരിക്കും കാലാവസ്ഥ.

 ജിസാൻ മേഖലയിൽ അൽദർബ്, ബിഷ് എന്നിവിടങ്ങളിൽ  ആലിപ്പഴ വർഷവും  പേമാരിയും, ജിസാൻ, ഫറസാൻ എന്നിവിടങ്ങളിൽ നേരിയ മഴയും അബുഅരീഷ്,  ഉഹദ് അൽമസാരിഹ, അൽത്വാൾ, അൽഫുതൈഹ, ഡാംദ്, അൽഹാരിത്ത്, അൽദാഇർ, അൽറൈത്ത്, അൽഅരിദ, അൽഐദാബി, ഫിഫ, ഹറൂബ്, സാംത്ത,  സബ്യ എന്നിവിടങ്ങളിൽ കനത്ത മഴയും  ഉണ്ടാകും.

Advertisment