New Update
/sathyam/media/media_files/2024/11/04/ZdO14VIIixyRTHOwISQi.jpg)
റിയാദ്: സൗദി അറേബ്യയില്‍ കനത്ത മഴ. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുവാന്‍ സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ആള്‍ക്കാര്‍ മാറി താമസിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Advertisment
ദീര്‍ഘദൂര യാത്രകള്‍ ചെയ്യുന്നവര്‍ തിങ്കളാഴ്ച മുതല്‍ കഴിവതും യാത്രകള്‍ ഒഴിവാക്കണമെന്നും, മലയോര റോഡുകളില്‍ കൂടിയും താഴ്ന്ന പ്രദേശങ്ങളിലുള്ള റോഡുകളില്‍ കൂടിയുമുള്ള യാത്ര ഒഴിവാക്കണമെന്നും അറിയിച്ചു.
സ്‌കൂളുകള്‍ക്കും മറ്റും അവധി പ്രഖ്യാപിക്കുവാന്‍ സാധ്യത കൂടുതലാണ്. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നല്ല മഴ പെയ്തു.
അതിശൈത്യം സൗദിയുടെ പല മേഖലയിലും പിടിമുറുക്കി.