New Update
/sathyam/media/media_files/Xx9jPqyTjvdqguBOHw7R.jpg)
റിയാദ്: സൗദി ഗതാഗതരംഗത്ത് ഒരു മാസത്തിനിടയില്‍ 39,000ലധികം നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി സൗദി പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ജനുവരിയില്‍ അതത് വകുപ്പുകളുമായി സഹകരിച്ച് നടത്തിയ 3,67,000ലധികം പരിശോധനകളെ തുടര്‍ന്നാണ് ഇത്രയും നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.
Advertisment
നിയമനടപടി സ്വീകരിക്കുന്നതിന് മുമ്പ് ഏകദേശം 9,000 മുന്നറിയിപ്പുകള്‍ നല്‍കി. എല്ലാത്തരം ഗതാഗതത്തിലും ഗുണനിലവാരവും സുരക്ഷാനിലവാരവും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണിത്.
കര, കടല്‍, റെയില്‍ ഗതാഗതമേഖലകളിലാണ് പരിശോധന നടന്നത്. 3,55,000-ലധികം പരിശോധനകള്‍ റോഡ് ഗതാഗതമേഖലയിലും 11,646 പരിശോധനകള്‍ സമുദ്രഗതാഗത മേഖലയിലും 213 പരിശോധനകള്‍ റെയില്‍വേ മേഖലയിലും നടത്തിയതായും പൊതുഗതാഗത അതോറിറ്റി പറഞ്ഞു. മേഖലകളെ സംബന്ധിച്ചിടത്തോളം 15,551 നിയമലംഘനങ്ങളുമായി റിയാദാണ് ഒന്നാമത്.