/sathyam/media/media_files/8jtxIbBIofMGHmpoqBIs.jpg)
ജിദ്ദ: 2022 മുതൽ സൗദി അറേബ്യ ആചരിക്കുന്ന "സ്ഥാപക ദിനം" പ്രമാണിച്ച് ഫെബ്രുവരി 22 രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെയും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് പൊതുഅവധി ദിനമായിരിക്കുമെന്ന് മാനവവിഭവ - സാമൂഹ്യ വികസന മന്ത്രാലയം അറിയിച്ചു.
സൗദി അറേബ്യ ഭരിക്കുന്ന സഊദ് രാജവംശത്തിന്റെ വേര് തേടിയുള്ള ഓർമയാണ് "സ്ഥാപക ദിനം" രാജ്യത്തെ പൗരന്മാരിൽ ഉണർത്തുന്നത്.
297 വർഷത്തെ ചരിത്ര പ്രൗഡിയുണ്ട് അറേബ്യൻ ഉപദീപിൽ രൂപംകൊണ്ട സൗദി അറേബ്യ എന്ന രാജ്യത്തിനും അവിടുത്തെ രാജവംശത്തിനും. അതായത്, 1727 ൽ ഇമാം മുഹമ്മദ് ബിൻ സഊദ് ബീജാവാപം നടത്തിയതാണ് കിങ്‌ഡം ഓഫ് സൗദി അറേബ്യ - കൃത്യമായി പറഞ്ഞാൽ അന്നത്തെ ഒരു ഫെബ്രുവരി 22 ന്.
പ്രസ്തുത ദിവസം 2022 മുതൽ "സ്ഥാപക ദിനം" എന്ന പേരിൽ സൗദിയൊട്ടുക്കും ആഘോഷിക്കുകയാണ്. രാജ്യത്തെ രണ്ടാമത്തെ മതേതര പൊതു ആഘോഷാവസരമായി വര്ഷം തോറും ഫെബ്രുവരി 22 ആചരിക്കണമെന്ന് 2022 ജനുവരിയിൽ ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിറക്കുകയായിരുന്നു.
അബ്ദുൽഅസീസ് രാജാവ് ആധുനിക സൗദി ഭരണകൂടത്തിന്റെ ഏകീകരണം സാധിച്ചത്തിന്റെ അനുസ്മരണമാണ് മറ്റൊരു ആഘോഷദിനമായ സെപ്റ്റംബർ 23 ലെ "ദേശീയ ദിനം".
സ്വന്തം രാജ്യത്തിന്റെ വേരുകൾ സംബന്ധിച്ച ഓർമ നിലനിർത്തുക, ഭരണീയരും ഭരണകൂടവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, രാജ്യത്തിന്റെ കെട്ടുറപ്പ്, സ്ഥിരത, സുരക്ഷ എന്നിവയിൽ അഭിമാനിതരാകുക, ആദ്യത്തെ സൗദി ഭരണകൂടം ശത്രുക്കൾക്കെതിരായി അന്ന് നടത്തിയ പ്രതിരോധം സംബന്ധിച്ച ചരിത്രബോധം ഓർമ്മിപ്പിക്കുക, പിന്നീട് പല കാലങ്ങളിലും തലങ്ങളിലുമായി നിലനിൽക്കുകയും ഒടുവിൽ അബ്ദുൽഅസീസ് ബിൻ അബ്ദുൽറഹ്മാൻ അൽഫൈസൽ ആലുസഊദ് പ്രഥമ ഭരണാധികാരിയായി നിലവിൽ വരികയും ഇന്നും നിലനിൽക്കുന്നതുമായ രാഷ്ട്രത്തിന്റെ ബഹുമുഖ അഭിവൃദ്ധികൾ അടയാളപ്പെടുത്തുക, രാജ്യത്തിന്റെ ദേശീയ ഐക്യവും സമൃദ്ധിയും ശക്തിപ്പെടുത്തുന്നതിൽ നാളിതുവരെയുള്ള സൗദി രാജാക്കന്മാർ കൈവരിച്ച നേട്ടങ്ങളിൽ എടുത്ത് കാണിക്കുക തുടങ്ങിയ മൂല്യങ്ങൾ നിലർത്താനാണ് "സ്ഥാപക ദിനം" ആചരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us