/sathyam/media/media_files/rJHCKU7GlHma7O50sqsL.jpg)
ജിദ്ദ: ഒ ഐ സി സി വെസ്റ്റേൺ റീജൺ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിക്കുന്ന ശബരി മല സേവന കേന്ദ്രയുടെ ഹെല്പ് ലൈൻ ഓഫീസ് പത്തനംതിട്ടയിൽ മൈലപ്രയിൽ അമ്മ ജനറൽ സ്റ്റോർ ബിൽഡിങ്യിലാണ് പ്രവർത്തനമാരാഭിചിരിക്കുന്നത്. ജിദ്ദയിൽ നടന്ന പ്രവർത്തനോൽഘാടനം ചെയർമാൻ കെ ടി എ മുനീർ നിർവഹിച്ചു.
സക്കീർ ഹുസൈൻ എടവണ്ണ, നൗഷാദ് അടൂർ,അലി തേക്കുതോട്, ഹരികുമാർ ആലപ്പുഴ, നാസിമുദീൻ മണനാക്ക്, മുജീബ് മുത്തേടത്തു, അയൂബ് ഖാൻ പന്തളം,റഫീഖ് മൂസ കണ്ണൂർ, അനിൽ മുഹമ്മദ് കോഴിക്കോട്, അഷറഫ് തൃശ്ശൂർ, സൈമൺ വർഗീസ്, സുജു തേവരു പറമ്പിൽ,എന്നിവർ സംസാരിച്ചു.
കൺവീനർ അനിൽ കുമാർ പത്തനംതിട്ട സ്വാഗതവും ജോയിന്റ് കൺവിനർ രാധാകൃഷ്ണൻ കാവുമ്പായി കണ്ണൂർ നന്ദിയും പറഞ്ഞു .
ശബരിമല ക്കു ദർശനം നടത്തുവാൻ എത്തുന്ന അയ്യപ്പ ഭക്തൻ മാർക്ക് തിരക്കേറുന്ന മുറയ്ക്കു വരും ദിവസങ്ങളിൽ വിശ്രമിക്കാൻ ഉള്ള താമസ സൗകര്യം, അന്നദാനം, കുടിവെള്ളം, ചുക്കുകാപ്പി, ലഘു ഭക്ഷണങ്ങൾ വിതരണം ചെയ്യുമെന്ന് അറിയിച്ചു.
സേവനവുമായി ബന്ധപ്പെട്ട് 9847046221 - രാജേന്ദ്രൻ മാഷ്, 9656211142 - അനിയൻ ജോർജ്ജ്, 9605982754 - അശോക് കുമാർ മൈലപ്ര എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് അനിൽ കുമാർ പത്തനംതിട്ട, രാധാകൃഷ്ണൻ കാവുമ്പായി എന്നിവർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us