പ്രവാസിയായ സൂരജ് രഘുനാഥിന്റെ ഗാന രചനയിൽ നീ ആരാരോ എന്ന വീഡിയോ സോങ്ങിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തു.
പത്തു വർഷക്കാലമായി റിയാദിൽ സിനിമ മോഹവുമായി കഴിഞ്ഞ സൂരജ് രഘുനാഥിന്റെ വരികളിൽ പ്രശാന്ത് മോഹൻ സംഗീതം നൽകി വിനീത് ശ്രീനിവാസനും സിതാര കൃഷ്ണകുമാറും ചേർന്ന് ആലപിച്ചു ശ്യാം മംഗലത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന നീ ആരാരോ എന്ന വീഡിയോ സോങ്ങിന്റെ ടൈറ്റിൽ ഷിഫ മലയാളി സമാജം പ്രവർത്തകർക്ക് കൈ മാറി പ്രകാശനം ചെയ്തു.
സൂരജ് രഘുനാഥിന്റെ കഥയും തിരക്കഥയിലും പോര് എന്ന മലയാള സിനിമയുടെ ചിത്രീകരണം ഈ വർഷം പകുതിയോടെ ആരംഭിക്കും.ഇതിനോടകം നിരവധി സീരിയലുകളിലും, ഷോർട് ഫിലിമിലും അഭിനയിച്ചു സൂരജ് കഴിവ് തെളിയിച്ചിട്ടുണ്ട്.