ബഹ്റൈനില്‍ കാല്‍ നൂറ്റാണ്ടു കാലം മാതൃകാപരമായ പ്രവാസ ജീവിതം നയിച്ച് നാട്ടിലേയ്ക്കു മടങ്ങുന്ന പങ്കജനാഭന് യാത്രയയപ്പ് നല്‍കി

New Update
bahUntitled4

ബഹ്റൈന്‍: ബഹ്റൈനില്‍ 25 വര്‍ഷക്കാലം പ്രവാസി ജീവിതം നയിക്കുകയും സാമൂഹ്യ - സാംസ്കാരിക രംഗത്ത് നിറഞ്ഞു നില്‍ക്കുകയും ചെയ്തശേഷം ഈ വര്‍ഷം പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന പങ്കജനാഭന് യാത്രയയപ്പ് നല്‍കി.

Advertisment

കാല്‍ നൂറ്റാണ്ടുകാലം മാതൃ‍കാപരമായ പ്രവാസ ജീവിതം നയിച്ച പങ്കജനാഭന് ഉമ്മന്‍ ഹസമില്‍ നടന്ന സത്യം ഓണ്‍ലൈന്‍ 12 -ാമത് വാര്‍ഷിക സമ്മേളനത്തിലാണ് യാത്രയയപ്പ് ഒരുക്കിയത്.

baUntitled4

സിനിമാതാരം രവീന്ദ്രന്‍ പങ്കജനാഭനെ പൊന്നാട അണിയിച്ച് ആദരിച്ചു. എഴുത്തുകാരന്‍ മന്‍സൂര്‍ പള്ളൂര്‍, സത്യം ഓണ്‍ലൈന്‍ നാഷണല്‍ ഹെഡ് ബഷീര്‍ അമ്പലായി, കിംസ് ഹെല്‍ത്ത് ഹോസ്പിറ്റല്‍ ചീഫ് ഓപ്പറേറ്റിംങ്ങ് ഓഫീസര്‍ താരിഖ് നജീബ്, ബഹ്റൈനിലെ സാമൂഹ്യ-സാംസ്കാരിക-ബിസിനസ് രംഗങ്ങളിലെയും മറ്റ് വിവിധ മേഖലകളിലെയും പ്രമുഖരായ സക്കരിയ പി പുനത്തില്‍, സേവി മാത്തുണ്ണി, ലോകകേരള സഭാ അംഗം സുബൈര്‍ കണ്ണൂര്‍, സമീര്‍ അഹമ്മദ്, ബോബി പാറയില്‍, ജോബ്, വീരമണി, നജീബ് കടലായി, ഹാരിസ് പയങ്ങാടി, സയ്ദ് ഹനീഫ്, ജ്യോതി മേനോന്‍, ഹരീഷ് നായര്‍, ജ്യോതിഷ് പണിക്കര്‍, സര്‍മാന്‍ ഫാരിസ്, നിസാര്‍ കുന്ദംകുളത്തിങ്കല്‍, കെ.ടി സലിം, ലത്തീഫ് മരക്കാട്ട്, മണിക്കുട്ടന്‍, അജീഷ് കെ.വി, റംഷാദ് ഐലക്കാട്, നിസാര്‍ കൊല്ലം, ജേക്കബ് തേക്കിന്‍തോട്, അജിത് കുമാര്‍, നിസാര്‍ ഫഹ്ദാന്‍, എ.സി.എ ബക്കര്‍, അന്‍വര്‍ നിലമ്പൂര്‍, സലാം ബിഎംസി, ബഷീര്‍ വെളിച്ചം വെളിയങ്ങാട്, നസീര്‍ പി.പി.എ, ലത്തീഫ് ആയഞ്ചേരി, മജീദ് തണല്‍, നജീബ് കണ്ണൂര്‍, സലിം മമ്പ്ര, അജയ് കൃഷ്ണന്‍, ഷംസുദീന്‍ വെള്ളിക്കുളങ്ങര, അനസ് റഹിം, ഹുസൈന്‍ വയനാട്, രാജീവ്, ബഷീര്‍ കുമരനല്ലൂര്‍, ഷക്കീല, സുനില്‍ ബാബു, നിസാദ് ഉസ്മാന്‍, ശ്രീജന്‍, അക്ഷയ്, ഫസല്‍ ഹക്ക്, മുഹമ്മദ് അഷ്റഫ്, മന്‍ഷീര്‍, ജൂലി സാറാ എന്നിവര്‍ സംബന്ധിച്ചു.

Advertisment