ജിദ്ദ കേരള പൗരാവലി മുഹമ്മദ് രാജ കാക്കാഴത്തിന് യാത്രയയപ്പ് നൽകി

ജിദ്ദ കേരള പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി യാത്രഫലകം നല്‍കി.

New Update
sentoff Untitledpmxi

ജിദ്ദ: നാലു പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതവും അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാമൂഹ്യ പ്രവര്‍ത്തകനും സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യവുമായ മുഹമ്മദ് രാജാ കാക്കാഴത്ത്‌ന് ജിദ്ദ കേരള പൗരാവലി ജിദ്ദയില്‍ യാത്രയയപ്പ് നല്‍കി.

Advertisment

ജിദ്ദ കേരള പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി യാത്രഫലകം നല്‍കി. സാമൂഹ്യ പ്രവര്‍ത്തനം മൂലം തനിക്ക് പ്രവാസ ജീവിതത്തില്‍ കൂടുതല്‍ നല്ല പ്രവര്‍ത്തനങ്ങളില്‍ കാഴ്ചവയ്ക്കുവാനും കൂടുതല്‍ നല്ല മനുഷ്യരുമായി സഹകരിക്കുവാനും ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ ഇടയില്‍ ഇറങ്ങിച്ചെന്ന് സഹായങ്ങള്‍ ചെയ്യുവാനും സാധിച്ചുവെന്ന് മുഹമ്മദ് രാജാ കാക്കാഴത്ത്  പറഞ്ഞു.

kakkUntitledpmxi

യാത്രയയപ്പ് ചടങ്ങില്‍ മീഡിയ പ്രവര്‍ത്തകരും കേരള പൗരാവലി പ്രവര്‍ത്തകരുമായ റാഫി ബീമാപള്ളി, നാസര്‍ ചാവക്കാട്, നസീര്‍, വാവ കുഞ്ഞ് വേണു അന്തിക്കാട്, ശരീഫ് അറക്കല്‍, നാസര്‍ ചാത്തല്ലൂര്‍, മന്‍സൂര്‍ വയനാട്, ജലീല്‍ കണ്ണമംഗലം, അബ്ദുല്‍ ഖാദര്‍ ആലുവ, സലാം കാലാടന്‍, നിസാര്‍ ഷെരീഫ് തുടങ്ങിയവര്‍ സംസാരിച്ചു/

 

Advertisment