/sathyam/media/media_files/Yzeef221uqrmjRiFaVqu.jpg)
റിയാദ്: കേളി കലാസാംസ്കാരിക വേദി രക്ഷാധികാരി സമിതി അംഗം, ടി ആർ സുബ്രഹ്മണ്യന് രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മലാസ് ചെറീസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിന് രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു.
തൃശൂർ സ്വദേശിയായ ടി ആർ സുബ്രഹ്മണ്യന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷമുള്ള പ്രവർത്തന മണ്ഡലം കോഴിക്കോടായിരുന്നു. കോഴിക്കോട് പ്രൈവറ്റ് കോളേജിൽ ഉപരി പഠനം പൂർത്തിയാക്കിയ സുബ്രഹ്മണ്യൻ ജോലിയുമായി ബന്ധപ്പെട്ട് 1990 മുതൽ ഗൾഫ് പ്രവാസം തിരഞ്ഞെടുക്കകയായിരുന്നു.
എസ്എഫ്ഐ- യിലൂടെ സംഘടനാ പ്രവർത്തനം തുടങ്ങിയ ടി ആർ, സമരങ്ങളുടെ ഭാഗമായി നിരവധി തവണ അറസ്റ്റ് വരിച്ചിട്ടുണ്ട്. 2001ലാണ് സുബ്രഹ്മണ്യൻ റിയാദിൽ എത്തുന്നത്. 2010- ഓടെ പുരോഗമന പ്രസ്ഥാനത്തിന്റെ ഭാഗമായ കേളി കലാസാംസ്കാരിക വേദിയിൽ അംഗമാകുകയും റിയാദിന്റെ സാംസ്കാരിക മണ്ഡലങ്ങളിൽ തന്റേതായ സംഭാവനകൾ നൽകാനുള്ള ശ്രമം നടത്തുകയും ചെയ്തു.
കേളിയുടെ ബത്ഹ ഏരിയ മർഗബ് യൂണിറ്റ് അംഗമായി പ്രവർത്തനം തുടങ്ങിയ ടിആർ കേളി കേന്ദ്രകമ്മറ്റി അംഗം, കേന്ദ്ര ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, കേളി സെക്രട്ടറി, രക്ഷാധികാരി സമിതി അംഗം, രക്ഷാധികാരി ആക്ടിങ് സെക്രട്ടറി, സാംസ്കാരിക കമ്മറ്റി കൺവീനർ, സൈബർവിങ് കൺവീനർ, സാംസ്കാരിക പ്രവർത്തകരുടെ സ്വതന്ത്ര കൂട്ടായ്മയായ ചില്ല സർഗവേദിയുടെ കോഡിനേറ്റർ തുടങ്ങി വിവിധ മേഖലകളിൽ തന്റെ പ്രവർത്തന മികവ് തെളിയിച്ചിട്ടുണ്ട്.
കൂടാതെ റിയാദിലെ വിവിധ കൂട്ടായ്മകളുടെ സാംസ്കാരിക വേദികളിൽ, വിഷയങ്ങളിൽ കൃത്യമായ സംഘടനാ നിലപാടുകൾ വ്യക്തമാക്കുന്നതിനും സുബ്രഹ്മണ്യന് സാധിച്ചിട്ടുണ്ട്.
കേളി രക്ഷാധികാരി സമിതി അംഗങ്ങൾ, കേളി സെക്രട്ടറിയേറ്റ് അംഗങ്ങൾ, കേന്ദ്ര കമ്മറ്റി അംഗങ്ങൾ, വിവിധ ഏരിയ രക്ഷാധികാരി സെക്രട്ടറിമാർ, ഏരിയ സെക്രട്ടറിമാർ, സബ്കമ്മിറ്റി കൺവീനർമാർ, കുടുംബ വേദി സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കേളി രക്ഷാധികാരി സമിതിക്ക് വേണ്ടി സെക്രട്ടറി കെപിഎം സാദിഖ്, കേന്ദ്ര കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, കുടുംബവേദിക്ക് വേണ്ടി സെക്രട്ടറി സീബ കൂവോട്, പ്രസിഡന്റ് പ്രിയാ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ ചേർന്നും, മലാസ് - ഒലയ്യ, മർഗ്ഗബ്, സുലൈ എന്നീ ഏരിയ രക്ഷാധികാരി സമിതികൾക്ക് വേണ്ടിയും, മർഗ്ഗബ് യൂണിറ്റിനും, സാംസ്കാരിക സബ് കമ്മറ്റിക്ക് വേണ്ടിയും മൊമെന്റോകൾ നൽകി. മുസാമിഅഃ, ന്യൂ സനയ്യ, സനയ്യ അർബൈൻ, അൽഖർജ്, നസീം, ഉമ്മുൽ ഹമാം എന്നീ ഏരിയ രക്ഷാധികാരി സമിതികൾ പൊന്നാടയണിയിച്ചു.
സുലൈ, മലാസ്,ഒലയ്യ, അസീസിയ, ബത്ഹ, ബദിയ, റോധ എന്നീ രക്ഷാധികാരി സമിതികളും, സനയ്യ അർബൈൻ, അസീസിയ, ബത്ഹ എന്നീ ഏരിയ കമ്മറ്റികളും ഉപഹാരങ്ങൾ നൽകി. അസീസിയ ഏരിയയുടെ ജോയിന്റ് സെക്രട്ടറി സുഭാഷ് വരച്ച ടിആറിന്റെ രേഖാ ചിത്രവും വേദിയിൽ വെച്ച് കൈമാറി.
രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി സ്വാഗതവും, യാത്രപോകുന്ന ടി ആർ സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.