റെസിഡൻഷ്യൽ സേഫ്ടിയെ അധികരിച്ച് സേവനം കുവൈറ്റ് അംഗങ്ങൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

സേവനം കുവൈറ്റിൻ്റെ ഇതര യൂണിറ്റുകളിലും ഫയർ സേഫ്ടിയെ അധികരിച്ച് ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുമെന്ന് പ്രസിഡൻ്റ് ബൈജു കിളിമാനൂർ അറിയിച്ചു.

New Update
kuwaUntitlednx

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഉണ്ടായ  തീപിടുത്തത്തിൻ്റെ വെളിച്ചത്തിൽ സേവനം കുവൈറ്റ്‌ അംഗങ്ങൾക്ക് ഫയർ സേഫ്ടിയിൽ അവബോധം സൃഷ്ടിക്കുന്നതിനായി "ഫയർ സേഫ്ടി സേവ്സ് ലൈവ്സ്" എന്ന തലക്കെട്ടിൽ സേവനം കുവൈറ്റ്  വെള്ളിയാഴ്ച, മംഗഫിൽ വച്ച് ഒരു
ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

Advertisment

സേവനം കുവെറ്റ് പ്രസിഡൻ്റും, സേഫ്ടി പ്രൊഫഷണലുമായ ബൈജു കിളിമാനൂർ ആണ് ക്ലാസ്സ് നയിച്ചത്. സേവനം കുവൈറ്റ് മെഡിക്കൽ ഗിൽഡ് ചീഫ് കോഡിനേറ്റർ തുഷാർ ബോധവൽക്കരണ ക്ലാസ്സ്  ഉൽഘാടനം ചെയ്തു. 

റെസിഡൻഷ്യൽ ഫയർ സേഫ്ടിയുടെ വിവിധ വശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതോടൊപ്പം അഗ്നി സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും, പ്രവർത്തനത്തെക്കുറിച്ചും, തീപിടുത്തം ഒഴിവാക്കുന്നതിനും, കെടുത്തുന്നതിനും നാശനഷ്ടങ്ങൾ ലഘൂകരിക്കുന്നതിനും, സ്വീകരിക്കേണ്ട രക്ഷാമാർഗ്ഗങ്ങളെക്കുറിച്ചും ഒക്കെ വിശദമായി തന്നെ ക്ലാസ്സിൽ പ്രദിപാദിച്ചു. 

kuUntitlednx

കുവൈറ്റിൽ നടന്ന അഗ്നിബാധയിൽ ജീവൻ പൊലിഞ്ഞ സഹോദരങ്ങൾക്കു ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ടാണ് ബോധവൽക്കരണ ക്ലാസ്സ് ആരംഭിച്ചത്.

ക്ലാസ്സിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഫാഹീൽ യൂണിറ്റ് സെക്രട്ടറി പ്രീത ഈശ്വര പ്രാർത്ഥന ചൊല്ലി. ജനറൽ സെക്രട്ടറി സിബി, വൈസ് പ്രസിഡൻ്റ് ജിനു, ഫാഹീൽ യൂണിറ്റ് കൺവീനർ ജയകുമാർ ചെങ്ങന്നൂർ എന്നിവർ സംസാരിച്ചു.

സേവനം കുവൈറ്റിൻ്റെ ഇതര യൂണിറ്റുകളിലും ഫയർ സേഫ്ടിയെ അധികരിച്ച് ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുമെന്ന് പ്രസിഡൻ്റ് ബൈജു കിളിമാനൂർ അറിയിച്ചു.

Advertisment