New Update
/sathyam/media/media_files/hYgpRhTZuL46ruvnMjyF.jpg)
മനാമ: ബഹ്‌റൈനില്‍ മരിച്ച തൃശൂര്‍ സ്വദേശി ശംസുവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഇന്നലെയാണ് തൃശൂര്‍ കുമാരന്‍പടി അണ്ടത്തോട് സ്വദേശി ശംസു ബഹ്‌റൈനില്‍ മരിച്ചത്.
Advertisment
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം ഐസിഎഫുമായി ചേര്‍ന്ന് എല്ലാ നിയമപരമായ നടപടികളും പൂര്‍ത്തിയാക്കി.
ഇന്ന് വൈകുന്നേരം കൊച്ചിയിലേക്ക് പുറപ്പെടുന്ന ഒമാന്‍ എയറില്‍ മൃതദേഹം കൊണ്ട് പോകുന്നതിനുളള നടപടി ക്രമങ്ങളും പൂര്‍ത്തിയായി.
ജനാസ നമസ്‌കാരം ഇന്ന് ളുഹര്‍ നമസ്‌കാരാനന്തരം കുവൈത്ത് പളളിയില്‍ നടക്കും. ജനാസ 11.30 മുതല്‍ കാണുന്നതിനുളള സൗകര്യം ചെയ്തിട്ടുണ്ട്.