സ്രോതസ്സ് ഷാർജ സിൽവർ ജൂബിലി നിറവിൽ; ആഘോഷങ്ങൾക്ക് തുടക്കമായി

New Update
d50e2cf5-dffe-4b16-81dc-19d37e956e21

ഷാർജ: ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവമായ സ്രോതസ്സ് ഷാർജ വജ്രജൂബിലി നിറവിൽ. ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങൾ ഓർത്തഡോക്സ് സഭ അഹമ്മദാബാദ് ഭദ്രാസനാധിപൻ ഡോ. ഗീവർഗിസ് മാർ തേയോഫിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ  കഴിഞ്ഞില്ലെങ്കിൽ നമ്മുടെ ജീവിതം അർത്ഥശൂന്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

സമ്പത്ത് ദൈവത്തിന്റെ ദാനമാണെന്ന ചിന്തയുണ്ടാകണം. പാവപ്പെട്ടവരെ സഹായിക്കുവാനും അവർക്ക് കൈത്താങ്ങാകുവാനും നമ്മുടെ ജീവിതംകൊണ്ട് സാധിക്കണം. ദൈവീകമായ പ്രകാശം നമ്മുടെ ഉള്ളിൽ ഉണ്ടെങ്കിലേ അതിനു  സാധിക്കുകയുള്ളൂ.  മറ്റുള്ളവരെ നാം സഹായിക്കുമ്പോൾ  നമുക്ക് ആത്മീയമായ ഊർജ്ജം ലഭിക്കും.   ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ സ്രോതസ്സ് പ്രസിഡൻറ് ഡേവിഡ് വർഗീസ് അധ്യക്ഷത വഹിച്ചു. 

84dc824a-0fa8-487a-88b2-bb59a7ce9168

സിൽവർ ജൂബിലി ലോഗോ മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ  ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ ഓൺലൈനായി പ്രകാശനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് മുഖ്യ സന്ദേശം നൽകി. സ്രോതസ്സ് ജനറൽ സെക്രട്ടറി സുനിൽ മാത്യു, ട്രഷറർ മനോജ് മാത്യു, ജനറൽ കൺവീനർ ഫീലിപ്പോസ് പുതുക്കുളങ്ങര, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജോൺ മത്തായി, ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡൻറ് പ്രദീപ് നന്മാറ,  ട്രഷറർ ഷാജി ജോൺ, ജോ. ട്രഷറർ റെജി പി കെ, വർഗീസ് ജോർജ്, സാമുവൽ മാത്തുണ്ണി, പി.എം ജോസ്, മോഹൻ ജോർജ് എന്നിവർ പ്രസംഗിച്ചു.

 ഹൗസിംഗ് പ്രോജക്ടുകൾ, വിദ്യാഭ്യാസ സഹായം, വൈദ്യസഹായം, സമൂഹവിവാഹം ഉൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ സ്രോതസ്സ് നടത്തിയിട്ടുണ്ട്. ഷാർജയിലെ ഓർത്തഡോക്സ് വിശ്വാസികളുടെ കൂട്ടായ്മയാണ് സ്രോതസ്സ്.ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 25 ജീവകാരുണ്യ പദ്ധതികൾ നടപ്പിലാക്കും.

Advertisment