കുവൈത്തിലെ സ്കൂൾ കാന്റീനുകളിൽ പത്തോളം ഭക്ഷണ പാനിയങ്ങൾ നിരോധിച്ചു

ആരോഗ്യകരമായ പോഷകാഹാര സംസ്കാരം സമൂഹത്തിൽ വളർത്തിയെടുക്കുന്നതിനും മുൻനിര വികസന പദ്ധതിയുടെ ഭാഗമായി പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരിക്കുകയാണ്.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Untitledisreltrm

കുവൈത്ത്: സെപ്റ്റംബർ 08 : കുവൈത്തിലെ സ്കൂൾ കാന്റീനുകളിൽ പത്തോളം ഉൽപ്പന്നങ്ങളുടെ വില്പന നിരോധിച്ചു.


Advertisment

വിദ്യാർത്ഥികളുടെ ആരോഗ്യ സംരക്ഷണവും ഗുണമേന്മയുള്ള ഭക്ഷണ വിതരണം ഉറപ്പാക്കുന്നതുമായ ലക്ഷ്യത്തോടെ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ആണ് നടപടി പ്രഖ്യാപിച്ചത്.


ഓദ്യോഗിക വക്താവ് ഡോ. ഷൈമ അൽ-അസ്ഫോർ അറിയിച്ചു പോലെ, ആരോഗ്യകരമായ പോഷകാഹാര സംസ്കാരം സമൂഹത്തിൽ വളർത്തിയെടുക്കുന്നതിനും മുൻനിര വികസന പദ്ധതിയുടെ ഭാഗമായി പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരിക്കുകയാണ്.

നിരോധിച്ച ഭക്ഷണങ്ങളും പാനീയങ്ങളും:

സോഫ്റ്റ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ, കഫീൻ അടങ്ങിയ പാനീയങ്ങൾ, പഞ്ചസാരയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങൾ, ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, ടിന്നിലടച്ച നൂഡിൽസ്
കൃത്രിമ നിറങ്ങൾ ചേർത്ത ഉൽപ്പന്നങ്ങൾ, ഉയർന്ന കലോറിയുള്ള സോസുകൾ, സംസ്കരിച്ച മാംസം
സ്കൂൾ വിദ്യാർത്ഥികൾക്ക് ആരോഗ്യകരമായ ജീവിതരീതിയും പോഷകാഹാര ശീലങ്ങളും നൽകുന്നതിൽ വലിയൊരു മുന്നേറ്റമായിരിക്കും ഈ നടപടി എന്ന് അധികൃതർ വ്യക്തമാക്കി.

Advertisment