കുവൈറ്റില്‍ ഇറാന്‍ ചരക്ക് കപ്പല്‍ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു, കണ്ണൂര്‍ സ്വദേശിയായ യുവാവിനെ കാണാതായി

അടുത്ത മാസമോ ഡിസംബറിലോ നാട്ടിലെത്തുമെന്ന് നേരത്തെ കൂട്ടുകാരെ അറിയിച്ചിരുന്നു

New Update
yoth Untitledpva

കുവൈത്ത്; കുവൈറ്റില്‍ ഇറാന്‍ ചരക്ക് കപ്പല്‍ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. തൃശൂര്‍ മണലൂര്‍ പാലം സ്റ്റോപ്പ് സൂര്യാനഗറില്‍ വെളക്കേത്ത് ഹനീഷ് ആണ് മരിച്ചത്. 26 വയസ്സായിരുന്നു. 

Advertisment

10 മാസം മുന്‍പാണ് കപ്പലില്‍ ജോലിക്ക് പോയത്. അടുത്ത മാസമോ ഡിസംബറിലോ നാട്ടിലെത്തുമെന്ന് നേരത്തെ കൂട്ടുകാരെ അറിയിച്ചിരുന്നു. 2 ആഴ്ച മുമ്പാണ് കുവൈത്തിലെത്തിയത്.

അപകടത്തില്‍ കണ്ണൂര്‍ വെള്ളാട് കാവുംകുടി സ്വദേശി കോട്ടയില്‍ അമല്‍ കെ. സുരേഷി (26)നെ കാണാതായി. അമലിെക്കുറിച്ചുള്ള വിവരത്തിനായി എംബസി അധികൃതര്‍ അമലിന്റെ പിതാവ് സുരേഷുമായി ബന്ധപ്പെട്ടു.

കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനുമായി ബന്ധുക്കള്‍ ബന്ധപ്പെട്ട് വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് കുടുംബം. 

Advertisment