റിയാദ്: വെള്ളം അണുവിമുക്തമാക്കുമ്പോള്‍ ഉണ്ടാകുന്ന രാസവസ്തുവായ ബ്രോമൈറ്റിന്റെ അമിതമായ അളവ് കാരണം പ്രാദേശിക വിപണിയില്‍ നിന്ന് SHTINE കുടിവെള്ള കുപ്പിവെള്ളം പിന്‍വലിക്കാന്‍ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (SFDA).
സുള്‍ഫി ഗവര്‍ണറേറ്റിലെ യാനബി നജ്ദ് മാനുഫാക്ചറിംഗ് കമ്പനിയാണ് SHTINE കുപ്പിവെള്ളം നിര്‍മ്മിക്കുന്നത്. സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയാണ് കുപ്പിവെള്ളത്തില്‍ അളവില്‍ കവിഞ്ഞ ബ്രോമൈറ്റിന്‍ കണ്ടെത്തിയത്.
പൊതുജനാരോഗ്യത്തോടുള്ള പ്രതിബദ്ധത ഊന്നിപ്പറഞ്ഞ SFDA കുടിവെള്ള സൗകര്യങ്ങള്‍ നിരീക്ഷിക്കുകയും പ്രാദേശിക വിപണികളില്‍ ഉല്‍പ്പന്നങ്ങള്‍ പരിശോധിക്കുകയും ഉല്‍പ്പന്ന സുരക്ഷയും ഗുണനിലവാരവും ഉറപ്പുനല്‍കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയും ചെയ്യും.
ഭക്ഷ്യസുരക്ഷാ നിയമവും എക്സിക്യൂട്ടീവ് നിയന്ത്രണങ്ങളും ലംഘിക്കുന്നവര്‍ക്ക് 10 ദശലക്ഷം സഊദി റിയാല്‍ പിഴയോ 10 വര്‍ഷം വരെ തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കുമെന്ന് എസ്എഫ്ഡിഎ മുന്നറിയിപ്പ് നല്‍കി.