എസ്എംസിഎ കുവൈറ്റിന്റെ കലാ മേളക്ക് കൊടിയിറങ്ങി

27 ഇനങ്ങളിലായി നടത്തപ്പെട്ട മത്സരങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരും അടക്കം ആയിരകണക്കിനാളുകളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.

New Update
smcaUntitledaster

കുവൈറ്റ് സിറ്റി: എസ്എംസിഎ കുവൈറ്റിന്റെ നേതൃതത്തില്‍ കലാരംഗത്തെ പ്രതിഭകളെ കണ്ടെത്തുവാനായുള്ള വാര്‍ഷിക കലോത്സവം 'Festi Vista 24' നവംബര്‍ 21, 22, 28, 29 തീയതികളില്‍ അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ചു നടത്തപ്പെട്ടു.

Advertisment

27 ഇനങ്ങളിലായി നടത്തപ്പെട്ട മത്സരങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരും അടക്കം ആയിരകണക്കിനാളുകളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.

Untitledasters

കുവൈറ്റിലെ കലാ സാംസാരിക രംഗത്തെ പ്രഗല്ഭരായ 50 തില്‍ പരം വ്യക്തിത്യങ്ങള്‍ ആണ് മത്സരങ്ങളുടെ വിധി കര്‍ത്താക്കളായത്.

എസ്എംസിഎ വൈസ് പ്രസിഡന്റ് ബിജു എണ്ണംപ്രയില്‍ , ജനറല്‍ സെക്രട്ടറി ജോര്‍ജ് വാക്യത്തിനാല്‍, ട്രെഷര്‍ ഫ്രാന്‍സിസ് പോള്‍ കോയിക്കകുടി , ജോയിന്റ് സെക്രട്ടറി തോമസ് മുണ്ടിയാനി എന്നിവരുടെ നേതൃത്വത്തില്‍ ഏരിയ കണ്‍വീനര്‍മാരായ സിജോ മാത്യു, ജോബി വര്‍ഗീസ് , ജോബ് ആന്റണി, ഫ്രാന്‍സിസ് പോള്‍ എന്നിവര്‍ ചേര്‍ന്ന് മത്സരങ്ങള്‍ നിയന്ത്രിച്ചു. 

Untitledasterdm

ആര്‍ട്‌സ് കണ്‍വീനര്‍ അനില്‍ ചെന്നങ്കരയുടെ സംഘാടകപാടവം മത്സരങ്ങളെ വേറിട്ടതാക്കി. സോഷ്യല്‍ കമ്മിറ്റി കണ്‍വീനര്‍ മോനിച്ചന്‍ കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനര്‍ ടോമി സിറിയാക്, മീഡിയ കോഡിനേറ്റര്‍ ജിസ് ജോസഫ്, പനീഷ് ജോര്‍ജ് എസ്എംവൈഎം പ്രസിഡന്റ് ജിഞ്ചു ചാക്കോ, വുമണ്‍സ് വിങ്ങ് സെക്രട്ടറിട്രിന്‍സി ഷാജു. കൂടാതെ 100 ഇല്‍ അധികം വോളന്റേഴ്‌സ് കലാ മേളയ്ക്ക് നേതൃത്തം നല്‍കി.

എസ്എംവൈഎംന്റെ നേതൃത്വത്തില്‍ സ്വാദിഷ്ടമായ ഭക്ഷണങ്ങളുടെ തട്ടുകടയും ഒരുക്കിയിരുന്നു. അബാസിയ സെന്റ് ദാനിയേല്‍ ഇടവകയിലെ ബിജു അച്ചന്‍ കലാമേളയ്ക്ക് ആശംസകള്‍ അര്‍പ്പിക്കുകയും മത്സര വിജയികള്‍ക്ക് ട്രോഫിയും, സര്‍ട്ടിഫിക്കറ്റും വിതരണം നടത്തുകയും ചെയ്തു. 

sUntitledaster

കോട്ടയം എംപി ഫ്രാന്‍സിസ് ജോര്‍ജ്, പാല എംഎല്‍എ മാണി സി കാപ്പന്‍, ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് വിനോദ് എന്നിവര്‍ കലാമത്സരവേദി സന്ദര്‍ശിച്ചു ആശംസകള്‍ അര്‍പ്പിക്കുകയുണ്ടായി. 

കൂട്ടത്തില്‍ എസ്എംസിഎ ക്രിസ്മസ് ന്യൂഇയര്‍ മെഗാ പ്രോഗ്രാമിനോട് അനുബന്ധിച്ചു പുറത്തിറക്കാറുള്ള റാഫിള്‍ കൂപ്പണുകള്‍ ജോയിന്റ് ട്രഷറര്‍ റിജോ ജോര്‍ജിന്റെ നേതൃതത്തില്‍ ഏരിയ സോണല്‍ ട്രെഷര്‍മാര്‍ക്ക് നല്‍കികൊണ്ട് വിതരണ ഉത്ഘാടനവും വീശിഷ്ടതിഥികള്‍ നിര്‍വഹിച്ചു.

Untitledaster

Advertisment