എസ്എംസിഇ കുവൈറ്റിന്റെ പേള്‍ ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു

മെഗാ പ്രോഗ്രാമിനോട് അനുബന്ധിച്ച് പുറത്തിറക്കിയ സുവിനീറിന്റെ പ്രകാശനം മീഡിയ ടീം കണ്‍വിനര്‍ ജിസ് ജോസഫ് മാളിയേക്കലിന്റെ നേതൃത്വത്തില്‍ വിശിഷ്ടാതിഥി നിര്‍വഹിച്ചു

New Update
smcaUntitledtrmp

കുവൈറ്റ്: എസ്എംസിഇ കുവൈറ്റിന്റെ പേള്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പേള്‍ ഫീസ്റ്റ 2025 എന്ന പേരില്‍ മെഗാ പ്രോഗ്രാം ഫെബ്രുവരി 14 വെള്ളിയാഴ്ച വൈകുന്നേരം 3:00 മണി മുതല്‍ സബഹിയ ടെന്റ് ഫഹാഹീലില്‍ വച്ചു നടത്തപ്പെട്ടു.  എസ്എംസിഇ ജനറല്‍ സെക്രട്ടറി ജോര്‍ജ് വാക്യത്തിനാലിന്റെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച പ്രസ്തുത മെഗാ പ്രോഗ്രാമില്‍ പ്രസിഡന്റ് ഡെന്നി കാഞ്ഞൂപറമ്പില്‍ അധ്യക്ഷത 
വഹിച്ചു. 


Advertisment

എകെസിസി ഗ്ലോബല്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട ഫിലിപ്പ് കവിയില്‍ അച്ചന്‍, എകെസിസി ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.


സെന്റ് ദാനിയേല്‍ കമ്പോനി ഇടവക വികാരി ബഹുമാനപ്പെട്ട സോജന്‍ പോള്‍ അച്ചന്‍, അസിസ്റ്റന്റ് വികാരി അനൂപ് അച്ചന്‍, സിറ്റി കത്തിഡ്രല്‍ അസിസ്റ്റന്റ് വികാരി ജോയ് അച്ചന്‍, സാല്‍മിയ സെന്റ് തെരേസ ചര്‍ച്ച് അസിസ്റ്റന്റ് വികാരി ജെയ്‌സണ്‍ അച്ചന്‍, അഹമ്മദി ഔര്‍ ലേഡി ഓഫ് അറേബ്യ ഇടവക അസിസ്റ്റന്റ് വികാരി ജിജോ അച്ഛന്‍, എകെസിസി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ബോബി കയ്യാലപറമ്പില്‍, കെകെസിഎ പ്രസിഡന്റ് ജോസ്‌കുട്ടി പുത്തന്‍തറയില്‍, വിമന്‍സ് വിംഗ് ആഡ്‌ഹോക് കമ്മിറ്റി ട്രെഷര്‍ റിന്‍സി തോമസ്, എസ്എംവൈഎം പ്രസിഡന്റ് ജിഞ്ചു ചാക്കോ, ബാലദീപ്തി പ്രസിഡന്റ് ടിയ റോസ്, മെഗാപ്രോഗ്രാമിന്റെ മെയിന്‍ സ്‌പോണ്‍സര്‍ ഫീനിക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സുനില്‍ പറക്കാപാടത്ത്, കോ സ്‌പോണ്‍സര്‍ ആയിരുന്ന ജോയ് അലുക്കാസ് ഗ്രൂപ്പിന്റെ കുവൈറ്റ് ഹെഡ് സൈമണ്‍ പള്ളികുന്നേല്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. 

Untitledtrmpsmcaa

ട്രെഷര്‍ ഫ്രാന്‍സിസ് പോള്‍ കോയിക്കാകുടി നന്ദി പ്രകാശനം നടത്തി. പ്രസ്തുത സമ്മേളനത്തില്‍ വിവാഹ ജീവിതത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതികളെ സ്മരണിക നല്‍കി ആദരിച്ചു. 


മെഗാ പ്രോഗ്രാമിനോട് അനുബന്ധിച്ച് പുറത്തിറക്കിയ സുവിനീറിന്റെ പ്രകാശനം മീഡിയ ടീം കണ്‍വിനര്‍ ജിസ് ജോസഫ് മാളിയേക്കലിന്റെ നേതൃത്വത്തില്‍ വിശിഷ്ടാതിഥി നിര്‍വഹിച്ചു


തുടര്‍ന്ന് അംഗങ്ങള്‍ക്കായി പ്രശസ്ത പിന്നണി ഗായകര്‍ ആയ മൃദുല വാര്യര്‍, ശ്രീനാഥ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച അതിഗംഭീരമായ മ്യൂസിക്കല്‍ ഷോയും ഒരുക്കിയിരുന്നു.  

Usmntitledtrmp

ജോയിന്റ് സെക്രട്ടറി തോമസ് മുണ്ടിയാനി ജോയിന്റ് ട്രെഷറര്‍ റിജോ ജോര്‍ജ്, ആര്‍ട്‌സ് കണ്‍വീനര്‍ അനില്‍ ചേന്നങ്കര, സോഷ്യല്‍ കമ്മിറ്റി കണ്‍വീനര്‍ മോനിച്ചന്‍ ജോസഫ്, കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനര്‍ ടോമി സിറിയക്, ചീഫ് ബാലദീപ്തി കോര്‍ഡിനേറ്റര്‍ ബോബിന്‍ ജോര്‍ജ്, ഓഫീസ് സെക്രട്ടറി തോമസ് കറുകക്കളം, ഏരിയ കണ്‍വീനര്‍മാരായ സിജോ മാത്യു അബ്ബാസിയ, ജോബ് ആന്റണി സാല്‍മിയ, ജോബി വര്‍ഗീസ് ഫഹഹീല്‍, ഫ്രാന്‍സിസ് പോള്‍ സിറ്റി ഫര്‍വാനിയ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പരിപാടി ഏകോപിപ്പിച്ചു.

Untitledtrmpsm

വിമന്‍സ് വിംഗ് സെക്രട്ടറി ട്രിന്‍സി ഷാജു അവതാരകയായിരുന്നു.

Untitlesmdtrmp

Advertisment