കുവൈത്തില്‍ മംഗഫ് ക്യാമ്പില്‍ ഉണ്ടായ അഗ്‌നിബാധയില്‍ ജീവഹാനി സംഭവിച്ചവര്‍ക്ക് എസ്എംസിഎ കുവൈത്ത് അനുശോചനയോഗം സംഘടിപ്പിച്ചു

രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് കുവൈത്ത് അധികാരികള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയതിനു കുവൈറ്റ് ജനറല്‍ ഡിപ്പാര്‍ട്മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സ് വിഭാഗത്തിന്റെ പ്രത്യേകം  പുരസ്‌കാരം നേടിയ  എസ്എംസിഎയുടെ അംഗം ജിന്‍സ് തോമസിനെ പ്രത്യേകം  അനുമോദിച്ചു.

New Update
smca Untitledeu.jpg

കുവൈത്ത്: കുവൈത്തില്‍ മംഗഫ് ക്യാമ്പില്‍ ഉണ്ടായ അഗ്‌നിബാധയില്‍ ജീവഹാനി സംഭവിച്ചവര്‍ക്ക് വേണ്ടി എസ്എംസിഎ കുവൈത്ത് അനുശോചനയോഗം സംഘടിപ്പിച്ചു.

Advertisment

പ്രസിഡന്റ് ഡെന്നി കാഞ്ഞൂപറമ്പിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കള്‍ച്ചറല്‍ കണ്‍വീനര്‍ ടോമി സിറിയക് പ്രാര്‍ത്ഥനയും ജനറല്‍ സെക്രട്ടറി ജോര്‍ജ് വാക്യത്തിനാല്‍ സ്വാഗതവും, പ്രസിഡന്റ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. 

smca kw

പരിക്കേറ്റ് ഹോസ്പിറ്റലില്‍ കഴിയുന്നവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു. അതോടൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍  നല്ല രീതിയില്‍ നടപ്പിലാക്കിയ കുവൈറ്റ് സര്‍ക്കാരിനും, ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരോടും പ്രത്യേകം നന്ദി അര്‍പ്പിച്ചു. 

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ഏകോപിപ്പിക്കുവാന്‍ കുവൈറ്റില്‍ എത്തിയ വിദേശ കാര്യ സഹമന്ത്രിയെ പ്രത്യേകം അനുമോദിച്ചു. അതോടൊപ്പം കുവൈറ്റ് അഗ്‌നി ശമനയിലെ അംഗങ്ങള്‍, പോലീസ് അധികാരികള്‍, ആരോഗ്യ  മേഖലയിലെ പ്രവര്‍ത്തകര്‍ക്കും പ്രത്യേകം നന്ദി അര്‍പ്പിച്ചു.

smca kw 1

രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് കുവൈത്ത് അധികാരികള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയതിനു കുവൈറ്റ് ജനറല്‍ ഡിപ്പാര്‍ട്മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സ് വിഭാഗത്തിന്റെ പ്രത്യേകം  പുരസ്‌കാരം നേടിയ  എസ്എംസിഎയുടെ അംഗം ജിന്‍സ് തോമസിനെ പ്രത്യേകം  അനുമോദിച്ചു.

1 smca kw

എസ്എംസിഎയുടെ ഏരിയ കണ്‍വീനര്‍ മാരായ ജോബ് ആന്റണി സാല്‍മിയ, ജോബി വര്‍ഗീസ് ഫഹാഹീല്‍, ഫ്രാന്‍സിസ് പോള്‍ സിറ്റി ഫര്‍വാനിയ, ബിനോയ് ജോസഫ് അബ്ബാസിയ കള്‍ചറല്‍ കണ്‍വീനര്‍, വൈസ് പ്രസിഡണ്ട് ബിജു എണ്ണംപറയില്‍ എസ്എംസിഎ മുന്‍കാല ഭാരവാഹികള്‍ അനില്‍ തയ്യില്‍, റിജോയ് കേളംപറമ്പില്‍ , സുനില്‍ റാപുഴ, മോന്‍സ് കല്ലുകുളം, ഷാജിമോന്‍ ഏറെത്തറ , ബോബി തോമസ് എന്നിവര്‍ അനുശോചനമര്‍പ്പിച്ചു സംസാരിച്ചു.

എസ്എംസിഎയുടെ നാലു ഏരിയായില്‍ നിന്നുള്ള ഭാരവാഹികളും നിരവധി പ്രവര്‍ത്തകരും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

Advertisment