New Update
/sathyam/media/media_files/oRkidFSBDAccuWGARTmK.jpg)
ഫുജൈറ: ഫുജൈറയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച മലയാളി യുവതി സോഷ്യല്‍ മീഡിയ ഇൻഫ്ലുവന്‍സറെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം സ്വദേശി സനൂജ് ബഷീർ കോയയുടെ ഭാര്യ ഷാനിഫ ബാബു (37)വാണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
താമസിച്ചിരുന്ന കെട്ടിടത്തിൻ്റെ 19-ാം നിലയിലെ ബാൽക്കണിയിൽ നിന്നാണ് ഷാനിഫ ബാബു വീണത്. ഭർത്താവും അമ്മയും കുട്ടികളും ആ സമയത്ത് അപ്പാർട്ട്മെൻ്റിൽ ഉണ്ടായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സ് ഷാനിഫയ്ക്ക് ഉണ്ടായിരുന്നു. ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലും ഷാനിഫ വളരെ സജീവമായിരുന്നു. "എന്നെ പ്രണയിക്കരുത്, ഞാൻ നിങ്ങളുടെ ഹൃദയം തകർക്കും" എന്നായിരുന്നു ഏറ്റവുമൊടുവിൽ വ്യാഴാഴ്ച പോസ്റ്റുചെയ്ത ടിക് ടോക്ക് വീഡിയോയുടെ ക്യാപ്ഷൻ. ഷാനിഫയുടെ മരണം ഫോളോവേഴ്‌സിനെയും ദുഃഖത്തിലാഴ്ത്തി. നിരവധി പേരാണ് അനുശോചിച്ച് കമന്റ് രേഖപ്പെടുത്തുന്നത്.