New Update
/sathyam/media/media_files/iM0HJ03eGPqd225Hq0pa.jpg)
കുവൈത്ത്: സ്പന്ദനം കുവൈത്ത് ആർട്സ് ആൻഡ് കൾചറൽ അസോസിയേഷൻ തിരുവോണ സ്പന്ദനം കുടുംബ സംഗമവും ഓണാഘോഷവും ബിജു ഭവൻസ് ഉദ്ഘാടനം ചെയ്തു.
Advertisment
കബ്ദിൽ നടന്ന പരിപാടിയിൽ പ്രസിഡൻ്റ് ബിജുഭവൻസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മെമ്പർന്മാർക്കുള്ള മെഡിക്കൽ കാർഡ് വിതരണം ചെയ്തു.
റെജികുമാർ ( സെക്ര : ) ഉത്തമൻ (ജോ:സെക്ര ) ഫാസില (പി. ആർ. ഒ ) രമാദേവി ( വൈ: പ്രസി ) സജിനി , എൽസമ്മ , ഹുസൈൻ എ.കെ എന്നിവർ ആശംസകൾ നേർന്നു.
തിരുവാതിരക്കളി,താലപ്പൊലി, കേരളമങ്ക , കേരളമാരൻ മറ്റ് വിവിതങ്ങളായ കലാപരിപാടികളും അരങ്ങേറി. ടീം ആയി ചേർന്ന് അവതരിപ്പിച്ച നാടൻ പാട്ടുകൾ പരിപാടിക്ക് മാറ്റു കൂട്ടി. ഓണസദ്യയും ഒരുക്കി.
എക്സിക്യൂട്ടീവ് അംഗങ്ങളായ ജെയേഷ്, ഷീന , ശോഭ , ഹനീഫ , മിനി, സൈലേഷ്, ശ്രീകുമാർ, താഹ എന്നിവർ പരിപാടി നിയന്ത്രിച്ചു. കോർഡിനേറ്റർ ഷീന നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us