ദുബായ്: സ്‌പൈസ്‌ജെറ്റ് സര്‍വീസുകള്‍ റദ്ദാക്കുന്നതായി യാത്രക്കാരുടെ പരാതി. സര്‍വീസുകള്‍ അപ്രതീക്ഷിതമായി റദ്ദാക്കുന്നതുകൊണ്ട് പ്രവാസികളടക്കം വലയുകയാണ്. കഴിഞ്ഞ ദിവസങ്ങളിലടക്കം സര്‍വീസുകള്‍ റദ്ദ് ചെയ്തിരുന്നു. വിമാനത്താവളത്തിലെത്തിയതിന് ശേഷമാണ് സര്‍വീസുകള്‍ റദ്ദായത് യാത്രക്കാര്‍ അറിയുന്നത്. ഇത് മൂലം ഏറെ ബുദ്ധിമുട്ട് അനുഭവിച്ചതായും യാത്രക്കാര്‍ പ്രതികരിച്ചു.
കഴിഞ്ഞയാഴ്ച ദുബായിലേക്കും തിരിച്ചുമുള്ള സര്‍വീസുകളും ഇത്തരത്തില്‍ മുടങ്ങിയിരുന്നു. പ്രവര്‍ത്തനപരമായ കാരണങ്ങളാലാണ് സര്‍വീസ് മുടങ്ങിയതെന്നതാണ് എയര്‍ലൈന്‍ അന്ന് പ്രതികരിച്ചത്.
“പ്രവർത്തനപരമായ കാരണങ്ങളാൽ, ദുബായിൽ നിന്നുള്ള കുറച്ച് സ്പൈസ് ജെറ്റ് വിമാനങ്ങൾ റദ്ദാക്കി. യാത്രക്കാരെ തുടർന്നുള്ള സ്പൈസ് ജെറ്റ് ഫ്ലൈറ്റുകളിലോ മറ്റ് എയർലൈനുകളിലോ മാറ്റുകയോ മുഴുവൻ റീഫണ്ട് നൽകുകയോ ചെയ്തിട്ടുണ്ട്''-കഴിഞ്ഞയാഴ്ച സ്‌പൈസ് ജെറ്റ് വക്താവ് ഒരു മാധ്യമത്തോട് പ്രതികരിച്ചത് ഇപ്രകാരമാണ്.
അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദാക്കുന്നതിനാല്‍ യാത്രകള്‍ റദ്ദാക്കേണ്ട സാഹചര്യങ്ങളാണ് യാത്രക്കാര്‍ നേരിടുന്നത്. ഇത്തരം സംഭവങ്ങള്‍ ഭാവിയിലെങ്കിലും ആവര്‍ത്തിക്കരുതെന്നാണ് ഇവരുടെ ആവശ്യം.
നേരിടുന്നത് സാമ്പത്തിക പ്രതിസന്ധി ?
പൈലറ്റുമാരും ക്യാബിൻ ക്രൂവും ഉൾപ്പെടെയുള്ള സ്‌പൈസ്‌ജെറ്റ് ജീവനക്കാർ ശമ്പളം വൈകിയതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അടുത്തിടെ നടത്തിയ ഓഡിറ്റിൽ "ചില പോരായ്മകൾ" കണ്ടെത്തിയതിനെത്തുടർന്ന് സ്പൈസ് ജെറ്റിനെ നിരീക്ഷണത്തിന് വിധേയമാക്കിയതായി ഇന്ത്യയുടെ വ്യോമയാന നിരീക്ഷണ വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു.
വിമാനം റദ്ദാക്കലും സാമ്പത്തിക പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രത്യേക ഓഡിറ്റ് നടത്തിയതിന് പിന്നാലെയായിരുന്നു ഈ നീക്കം.
64 നിക്ഷേപകരിൽ നിന്ന് ഏകദേശം 2,250 കോടി രൂപ സമാഹരിക്കുമെന്ന് എയർലൈൻ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രാഥമിക നിക്ഷേപകരിൽ ഒരാൾ പിന്മാറിയതിനാൽ 1,060 കോടി രൂപ മാത്രമാണ് സമാഹരിക്കാൻ കഴിഞ്ഞത്.
ധനസമാഹരണത്തിന് നടത്തിയ ശ്രമങ്ങളില്‍ ചിലത് വിജയിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്. സ്‌പൈസ്‌ജെറ്റ്, തിരക്ക് കുറഞ്ഞ യാത്രാ സീസൺ കാരണം 150 ക്യാബിൻ ക്രൂ അംഗങ്ങളെ മൂന്ന് മാസത്തേക്ക് താൽക്കാലികമായി മാറ്റിനിര്‍ത്തുമെന്ന് (furlough) പ്രഖ്യാപിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.