New Update
/sathyam/media/media_files/2024/12/01/YTznk3UTC2i0UV9nqgsM.jpg)
അബ്ഹ: അസീര്‍ ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിച്ച ഒന്നാമത് അസീര്‍ സൂപ്പര്‍ പ്രീമിയര്‍ ലീഗില്‍ സ്റ്റാര്‍സ് ഓഫ് അബ്ഹ ജേതാക്കളായി. അസീര്‍ മേഖലയിലെ 12 ടീമുകളിലായി 142 കളിക്കാര്‍ പങ്കെടുത്തു.
Advertisment
വെള്ളിയാഴ്ച നടന്ന ഫൈനല്‍ മത്സരത്തില്‍ ക്വിക്‌സ് ഇലെവനെ 25 റണ്‍സുകള്‍ക്ക് പരാജയപ്പെടുത്തി സ്റ്റാര്‍സ് ഓഫ് അബ്ഹ കപ്പില്‍ മുത്തമിട്ടു.
ഫൈനല്‍ കളിയിലെ മികച്ച പ്ലേയറായി റിയാസിനെ തിരഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ ബെസ്റ്റ് ബാറ്റ്‌സ്മാന്‍, മോസ്റ്റ് വാല്യൂബിള്‍ പ്ലയെര്‍ എന്നി സ്ഥാനങ്ങള്‍ സ്റ്റാര്‍സ് ഓഫ് അബഹയിലെ സഞ്ജയ് നേടി.
വിജയികള്‍ക്ക് ഉള്ള ക്യാഷ് പ്രൈസും ട്രോഫിയും ജിദ്ദ ഇന്ത്യ കോണ്‍സുലേറ്റ് ജീവകാരുണ്യ വിഭാഗം പ്രതിനിധി അഷറഫ് കുറ്റിച്ചല്‍ വിതരണം ചെയ്തു.
പ്യാരി ഷഫീക്, പ്രമോജ്, അനീഷ്, ആസിഫ് ഇക്ബാല്‍ ജസീം സോജന്‍ എന്നിവര്‍ ടൂര്‍ണമെന്റിനു നേതൃത്വം നല്‍കി.