New Update
/sathyam/media/media_files/pmoEOgaTvfwPAOFaKIGN.jpg)
ബഹ്‌റൈൻ: യൗഫദ്യക്നോ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും മുഖ്യ ശുശ്രൂഷകനുമായ ഡീക്കൻ മാത്യുസ് ചെറിയാനെ ഓഗസ്റ്റ് 9 വെള്ളിയാഴ്ച വി. കുർബാനാനന്തരം അനുമോദിച്ചു. പ്രസ്തുത യോഗത്തിൽ ഇടവക വികാരി റവ ഫാ: ജോൺസ് ജോൺസൻ അധ്യക്ഷത വഹിച്ചു.
Advertisment
ഇടവക വൈസ് പ്രസിഡന്റ് മനോഷ് കോര, ശുശ്രുഷ സംഘത്തിന് വേണ്ടി എൽദോ ഏലിയാസ് പാലയിൽ, ഇടവകയുടെ ഭക്ത സംഘടനകളെ പ്രതിനിധികരിച്ച് ചാണ്ടി ജോഷ്വ, ഇടവകാംഗം ഷാജ് ബാബു എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
ഇടവക ട്രഷറർ സുജേഷ് ജോർജ് സ്വാഗത പ്രസംഗവും, ജോയിന്റ് ട്രഷറർ ജെൻസൺ ജേക്കബ് മണ്ണൂർ കൃതഞ്തയും അർപ്പിച്ചു. പ്രസ്തുത യോഗത്തിൽ ഇടവകയുടെ ഉപഹാരം വികാരിയും മാനേജിങ് കമ്മിറ്റി അംഗങ്ങളും ചേർന്ന് കൈമാറി.