"സ്റ്റാർ ഇവെന്റ്സ് - അൽ ഷെരിഫ് ഗ്രൂപ്പ് -പാക്‌ട് ഭാവലയം -2024 " സമാപിച്ചു.

ശ്യാം രാമചന്ദ്രൻ ആണ് മായികയുടെ സംവിധായകൻ. സ്ക്രിപ്റ്റ് പ്രീതി ശ്രീകുമാറും അസ്സോസിയേറ്റ് ഡയറക്ടർ നന്ദൻ വാരിയരും കൊറിയോഗ്രാഫി വിബിനും ആണ് നിർവഹിച്ചത്.

author-image
ബഷീര്‍ അമ്പലായി
Updated On
New Update
wewUntitled.,0.jpg

മനാമ: കാണികളുടെ ഹർഷാരവം ഏറ്റു വാങ്ങി "സ്റ്റാർ ഇവെന്റ്സ് - അൽ ഷെരിഫ് ഗ്രൂപ്പ് -പാക്‌ട് ഭാവലയം -2024 " സംഗീതവും നൃത്തവും സമജ്ഞസമായി സമ്മേളിച്ച ഭാവലയം പരിപാടി, കലയെ സ്നേഹിക്കുന്ന , കലകൾക്ക് വേണ്ടി  അഹോരാത്രം പരിശ്രമിക്കുന്ന എല്ലാ ബഹ്‌റൈൻ നിവാസികളുടെ കയ്യടിയും സ്നേഹവും  ഏറ്റുവാങ്ങി സമാപിച്ചു.

Advertisment

ഒരു ദിവസം  മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടിയായിട്ടാണ്  ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് ഭാവലയം അരങ്ങേറിയത്. രാവിലെ ചെമ്പൈ സംഗീതോത്സവം പാലക്കാട് ശ്രീറാം ഉദ്‌ഘാടനം നിർവഹിച്ചതിനുശേഷം കർണാടകം സംഗീതം പഠിക്കുന്ന കുട്ടികളും ബഹ്‌റിനിലെ സംഗീതാധ്യാപകരും ചിട്ടയായി അവതരിപ്പിച്ച കീർത്തനങ്ങൾ കാണികൾ നിറഞ്ഞ കൈയടിയോടെയാണ് നെഞ്ചേറ്റിയത് . 

wewUntitled.,0.jpg

വൈകിട്ട് 5  മണിക്ക്, ശ്രീറാം നേതൃത്വം നൽകിയ  നിളോത്സവത്തിൽ പുതുമയേറിയ മ്യൂസിക്കൽ ഫ്യൂഷൻ  കാണികളുടെ മനസ്സിന്നു ഹരമേകി.  ഫ്യൂഷനെ തുടർന്ന് നിളോത്സവത്തിന്റെ മുഖ്യ ആകർഷണമായ അമ്പതിലധികം കലാകാരന്മാർ മാസങ്ങളോളം തെയ്യാറെടുപ്പു നടത്തി അരങ്ങിൽ എത്തിച്ച  "മായിക" വെറും 45 നിമിഷങ്ങൾ കൊണ്ട്  കാണികളുടെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടി. 

ശ്യാം രാമചന്ദ്രൻ ആണ് മായികയുടെ സംവിധായകൻ. സ്ക്രിപ്റ്റ് പ്രീതി ശ്രീകുമാറും അസ്സോസിയേറ്റ് ഡയറക്ടർ നന്ദൻ വാരിയരും കൊറിയോഗ്രാഫി വിബിനും ആണ് നിർവഹിച്ചത്.

 സാങ്കതികതികവ് കൊണ്ടും പുതുമയുള്ള അവതരണ മികവ് കൊണ്ടും "മായിക'' വേദി നിറഞ്ഞാടിയപ്പോൾ , തുടക്കം മുതൽ ഒടുക്കം വരെ കയ്യടിച്ചു പ്രോത്സാഹനം കൊടുക്കാൻ കാണികളും ഒട്ടും മടി കാണിച്ചില്ല.   

Untitlwewed.,0.jpg

ആദരണീയരായ  വിശിഷ്ട അതിഥികൾ - യൂസഫ് ലോറി (ഡയറക്ടർ, ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് , ക്യാപിറ്റൽ ഡയറക്ടറേറ്റ് ), ലാൽ ജോസ് ( മലയാളം ഫിലിം ഡയറക്ടർ), പാലക്കാട് ശ്രീരാം (ഗായകൻ , ആർട്ടിസ്‌റ് ), പമ്പാവാസൻ നായർ (എം ഡി & ചെയർമാൻ - ആബാദ് ഗ്രൂപ്പ് & അസ്കോൺ കണ്ട്രോൾ W  L L ), സേതുരാജ് കടക്കൽ (സ്റ്റാർ വിഷൻ കമ്പനി ചെയർ മാൻ ), പി വി രാധാകൃഷ്ണ പിള്ള (ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്), ഡോക്ടർ ബാബു രാമചന്ദ്രൻ , അനൂപ് ( ജനറൽ മാനേജർ - അൽ ഷെരിഫ് ഗ്രൂപ്പ് W  L L), മുഹമ്മദ് സാബിദ് , ഡയറക്ടർ എഡ്‌വേഡ്‌ ജോയ് പാക്‌ട് നേതൃത്വം നൽകിയ  ഭാവലയം പരിപാടിയുടെ മികവിനെ അഭിനന്ദിക്കുകയും ഭാരവാഹികളെ അനുമോദിക്കുകയും ചെയ്തു.

Advertisment