/sathyam/media/media_files/vg7s6J5km5oXnzScWH9M.jpg)
ബഹ്റൈൻ: മലയാളം മിഷൻ ആഗോളതലത്തിൽ പഠിതാക്കൾക്കായി നടത്തുന്ന സുഗതാഞ്ജലി കാവ്യാലാപനമത്സരത്തിൻ്റെ നാലാം പതിപ്പിൻ്റെ ബഹ്റൈൻ ചാപ്റ്റർതല മത്സരങ്ങൾ ജൂൺ 28 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കും.
ചാപ്റ്റർ തല മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർ ആഗോളതല ഫൈനൽ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടും.
സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരം.5 വയസു മുതൽ 10 വയസു വരെ സബ്ജൂനിയർ വിഭാഗത്തിലും 10 വയസിനു മുകളിൽ 16 വയസു വരെ ജൂനിയർ വിഭാഗത്തിലും, 16 വയസിനു മുകളിൽ 20 വയസു വരെ സീനിയർ വിഭാഗത്തിലുമാണ് മത്സരം. 2024 ജനുവരി 1 എന്ന തീയതി വച്ചാണ് വയസ്സ് പരിഗണിക്കുന്നത്.
സബ് ജൂനിയർ(5 -10 ) വിഭാഗത്തിൽ ചങ്ങമ്പുഴ കവിതകളും ജൂനിയർ(10-16) വിഭാഗത്തിൽ ബലാമണിയമ്മ കവിതകളും സീനിയർ ( 16-20) വിഭാഗത്തിൽ ഇടശ്ശേരി കവിതകളും ആസ്പദമാക്കിയാണ് മത്സരം.
മത്സരാർഥികൾ കുറഞ്ഞത് 16 വരിയെങ്കിലും കവിതയുടെ ഭാവാംശം നഷ്ടപ്പെടാതെ അക്ഷരസ്ഫുടതയോടെ മന:പാഠം ചൊല്ലണം. കുറഞ്ഞത് 3 മിനിറ്റും പരമാവധി 7 മിനിറ്റുമാണ് സമയദൈർഘ്യം.
മത്സരിക്കാൻ താത്പര്യമുള്ളവർക്ക് https://forms.gle/bESC3zz5yi6zo2zn9 എന്ന ലിങ്ക് വഴി മെയ് 31 വരെ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 36045442,38044694 എന്നീ നമ്പരുകളിൽ വിളിക്കാം.