/sathyam/media/media_files/nbJ59yMHSF3qtIMYpqW2.jpg)
ജിദ്ദ. വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെടാൻ യോഗ്യതയുള്ള മാസം റമദാൻ മാത്രമായതുകൊണ്ടാണ് ഈ മാസത്തിൽ തന്നെ ഖുർആൻ തൻ്റെ ദാസന്മാർക്ക് നൽകുവാൻ നാഥൻ തിരഞ്ഞെടുത്തതെന്നും അതുകൊണ്ടു തന്നെ ഖുർആനുമായുള്ള ബന്ധം ദൃഢപ്പെടുത്താൻ വിശ്വാസികൾ ഈ മാസം ഫലപ്പെടുത്തുന്നില്ലെങ്കിൽ അത് അതീവ നഷ്ടമാണന്നും അല്‍-അന്‍വാര്‍ ജസ്റ്റീസ് ആന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ്‌വ) കൊല്ലം ജില്ലാ പ്രസിഡൻ്റ് സുഹൈൽ അമാനി പള്ളിശ്ശേരിക്കല്‍ പറഞ്ഞു.
അജ്‌വ ജിദ്ദ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ റമദാൻ സന്ദേശം നൽകുകയായിരുന്നു. ജിദ്ദ കമ്മിറ്റി നാട്ടില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. കൊല്ലം ജില്ലയില്‍ അജ് വ യുടെ നേതൃത്വത്തില്‍ നടക്കുന്ന ആത്മീയ - ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അദ്ദേഹം വിശദീകരിച്ചു.
ഇഫ്ത്താറിനു മുമ്പുള്ള പ്രത്യേക പ്രാര്‍ത്ഥനക്ക് ഉസ്താദ് അബ്ബാസ് സഖാഫി കൊടുവായൂര്‍ നേതൃത്വം നല്‍കി.
എ.ടി. ശംസുദ്ധീന്‍ ഫൈസാനി ആശംസാ പ്രസംഗം നടത്തി.
ശറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറ, നിസാമുദ്ധീന്‍ മന്നാനി, ബക്കര്‍ സിദ്ധീഖ് നാട്ടുകല്‍ , അബ്ദുള്‍ ലത്ത്വീഫ് കറ്റാനം, ഇര്‍ഷാദ് ആറാട്ടുപുഴ, അന്‍വര്‍ സാദത്ത് മലപ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പ്രസിഡണ്ട് സെയ്ദ് മുഹമ്മദ് കാശിഫി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നടന്ന തറാവീഹ് നിസ്കാരത്തിന് അബ്ബാസ് സഖാഫി നേതൃത്വം നല്‍കി.