New Update
/sathyam/media/media_files/2025/07/18/untitledbhupsyama-2025-07-18-15-45-09.jpg)
കുവൈത്ത് സിറ്റി: ഗൾഫ് ഇന്ത്യൻ സ്കൂൾ ഫഹാഹീലിന്റെ സ്ഥാപകയും മുൻ പ്രിൻസിപ്പലുമായ ശ്യാമള ദിവാകരൻ (78) അന്തരിച്ചു.
Advertisment
രണ്ട് പതിറ്റാണ്ടിലേറെക്കാലം ഗൾഫ് ഇന്ത്യൻ സ്കൂളിന്റെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച ശേഷം 2022-ലാണ് അവർ പദവിയിൽ നിന്ന് വിരമിച്ചത്.
ഉറച്ച കാഴ്ചപ്പാടുകളും ശാന്തമായ സ്വഭാവവും ഒത്തിണങ്ങിയ വ്യക്തിത്വത്തിന് ഉടമയായിരുന്നു ശ്യാമള ദിവാകരൻ എന്ന് ഗൾഫ് ഇന്ത്യൻ സ്കൂൾ മാനേജ്‌മെന്റ് പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
അവരുടെ നേതൃത്വത്തിൽ വിദ്യാലയം കൈവരിച്ച വികസനങ്ങൾ സ്കൂളിന്റെ ചരിത്രത്തിലെ സുവർണ്ണ ലിപികളാൽ അടയാളപ്പെടുത്തുമെന്നും അനുശോചന സന്ദേശത്തിൽ പറയുന്നു.
ഭർത്താവ് ദിവാകരൻ. ഡോ. അരുണ, ഡോ. രാജീവ് (ഇരുവരും യു.എസ്.) എന്നിവരാണ് മക്കൾ.