ഓണാഘോഷത്തോടനുബന്ധിച്ച് 10,000-ത്തിലധികം ഓണസദ്യകൾ വിളമ്പി ചരിത്രം സൃഷ്ടിച്ച് കുവൈറ്റിലെ പ്രമുഖ റെസ്റ്റോറന്റായ 'തക്കര'

ഇന്ത്യൻസ് കുവൈത്തും തക്കാരയും ഒരുക്കുന്ന മെഗാ സദ്യ സൽവ സുമൃദ്ധ ഓഡിറ്റോറിയത്തിൽ വെച്ച് സെപ്റ്റംബർ 12 ന് വെള്ളിയാഴ്ച്ച നടക്കും.

New Update
Untitled

കുവൈറ്റ്: ഓണാഘോഷത്തോടനുബന്ധിച്ച് കുവൈറ്റിലെ പ്രമുഖ റെസ്റ്റോറന്റായ 'തക്കര' 10,000-ത്തിലധികം ഓണസദ്യകൾ വിളമ്പി ചരിത്രം സൃഷ്ടിച്ചു. ഐക്യത്തിന്റെയും ഒത്തുചേരലിന്റെയും പ്രതീകമായി നടത്തിയ ഈ ഉദ്യമം മലയാളികൾക്കിടയിൽ വലിയ സ്വീകാര്യത നേടി.


Advertisment

കുവൈറ്റിലെ ഫഹാഹീൽ, സൽമിയ, ഫർവാനിയ, ദജീജ്, അബ്ബാസിയ തുടങ്ങിയ എല്ലാ ശാഖകളിലും വിഭവസമൃദ്ധമായ ഓണസദ്യ ലഭ്യമായിരുന്നു. കോവിഡ് പ്രതിസന്ധിക്ക് ശേഷം പ്രവാസലോകത്ത് നടന്ന ഈ ഓണാഘോഷം, നാട്ടിലെ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നതായിരുന്നു.


ഈ സംരംഭത്തിന് ഹോട്ടൽ തക്കാര റെസ്റ്റോറന്റ് കുവൈറ്റിലെ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തി. ഉപഭോക്താക്കളുടെ സ്നേഹവും പിന്തുണയുമാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്നും അവർ അറിയിച്ചു.

Untitled

കുവൈറ്റിലെ പ്രവാസി മലയാളികൾക്ക് കേരളത്തിന്റെ തനത് രുചികൾ ഒരുക്കി നൽകുന്നതിൽ ഹോട്ടൽ തക്കര എന്നും മുൻപന്തിയിലാണെന്നും ഓണ ദിനത്തിൽ സദ്യ കഴിക്കാൻ സാധിക്കാത്തവർക്കും വീണ്ടും തക്കാര യുടെ വിഭവ സമൃദ്ധമായ സദ്യ വീണ്ടും കഴിക്കാം.

ഇന്ത്യൻസ് കുവൈത്തും തക്കാരയും ഒരുക്കുന്ന മെഗാ സദ്യ സൽവ സുമൃദ്ധ ഓഡിറ്റോറിയത്തിൽ വെച്ച് സെപ്റ്റംബർ 12 ന് വെള്ളിയാഴ്ച്ച നടക്കും.

 ബുക്കിങ്ങിന്നും കൂടുതൽ വിവരത്തിനും +9656990 8155 എന്ന നമ്പറിൽ ബന്ധപെടുക.

Advertisment