/sathyam/media/media_files/2025/11/20/untitled-2025-11-20-12-54-05.jpg)
കുവൈറ്റ്:കുവൈത്ത് പ്രവാസി മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയായ തനിമ കുവൈറ്റ് സംഘടിപ്പിക്കുന്ന 19-ാമത് ദേശീയ ടഗ് ഓഫ് വാർ (വടംവലി) മത്സരത്തിനായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ.
'ഓണത്തനിമ 2025' എന്ന പേരിൽ നവംബർ 28-ന് അബ്ബാസിയയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്‌കൂളിലാണ് ഈ കായിക-സാംസ്കാരിക മഹോത്സവം അരങ്ങേറുക.
ഉച്ചയ്ക്ക് 12 മണിക്ക് പരിപാടികൾക്ക് തുടക്കം കുറിക്കും. വൈകുന്നേരം 5 മണിയോടെ പ്രധാന കലാപ്രകടനങ്ങളും അവാർഡ് ദാന സമ്മേളനവും ആരംഭിക്കും. ആഘോഷത്തിന്റെ മുഖ്യ ആകർഷണമായ വടംവലി മത്സരങ്ങൾ ഇതിനുശേഷം നടക്കും.
വിജയികൾക്ക് വലിപ്പം കൊണ്ട് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റോളിങ് ട്രോഫികളും മികച്ച പ്രകടനത്തിനുള്ള പ്രത്യേക അവാർഡുകളും സമ്മാനിക്കും.
പരിപാടിയോടനുബന്ധിച്ച് എ പി ജെ അബ്ദുൾ കലാം "പേൾ ഓഫ് ദ സ്കൂൾ" അവാർഡ് ദാനം, കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ഘോഷയാത്ര, ഗാനമേള തുടങ്ങിയവയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. പ്രവാസികൾക്ക് നാട്ടിൻപുറത്തിന്റെ ഗൃഹാതുരത്വം പകരുന്ന ഈ പരിപാടി കുവൈത്തിലെ എല്ലാ പ്രവാസി സമൂഹത്തിനും സമർപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു.
മത്സരത്തിനായി കഴിഞ്ഞ നാല് മാസത്തോളമായി കഠിനമായ പരിശീലനത്തിലാണ് കളിക്കാർ . ജോലി, കുടുംബജീവിതം, ഡ്യൂട്ടി സമയങ്ങൾ എന്നിവയുമായി ബാലൻസ് ചെയ്ത് പരിശീലനം തുടരുന്ന കളിക്കാരുടെ സമർപ്പണമാണ് തനിമയുടെ പ്രധാന ശക്തിയെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
ഈ സാംസ്കാരിക-കായിക മഹോത്സവത്തിലേക്ക് എല്ലാ പ്രവാസി സമൂഹത്തേയും ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us