മനുഷ്യ സ്നേഹിയും ജനസേവകനുമായിരുന്ന കെ.മുഹമ്മദ് ഈസ എന്ന ഈസക്കയുടെ ജീവിതം പുസ്തകമാക്കുന്നു

New Update
isakka

ദോഹ. മനുഷ്യ സ്നേഹത്തിന്റേയും ജനസേവനത്തിന്റേയും മായാത്ത മുദ്രകള്‍ ബാക്കിയാക്കി ഈ ലോകത്തോട് വിടപറഞ്ഞ കെ.മുഹമ്മദ് ഈസ എന്ന ഈസക്കയുടെ ജീവിതം പുസ്തകമാക്കുന്നു.


Advertisment

ഖത്തറിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ.അമാനുല്ല വടക്കാങ്ങര സമാഹരിക്കുന്ന പുസ്തകം ലിപി പബ്ളിക്കേഷന്‍സാണ് വായനക്കാരിലേക്കെത്തിക്കുക.


വാണിജ്യ വ്യവസായിക രംഗങ്ങളില്‍ ജ്വലിച്ചുനിന്നതോടൊപ്പം കലാകാരന്മാരുടെ തോഴനായും സംരക്ഷകനായും മികച്ച സംഘാടകനായും കായിക പ്രേമിയായും ജീവകാരുണ്യ പ്രവര്‍ത്തകനായും നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ ജീവിതം പുതിയ തലമുറക്ക് ഒട്ടേറെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതാണ്.

ആ ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്ക് വെളിച്ചം വീശുന്ന കുറിപ്പുകളും പഠനങ്ങളും ഉള്‍കൊള്ളുന്ന പുസ്തകമാണ് തയ്യാറാക്കുന്നത്.


ഈസക്കയുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പങ്കുവെക്കാനാഗ്രഹിക്കുന്നവര്‍ക്കൊക്കെ പുസ്തകത്തില്‍ ഇടമുണ്ടാകുമെന്നും കുറിപ്പുകളും ഫോട്ടോകളും രലീാലറശമുഹൗ@െഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലോ 00974 55526275 എന്ന വാട്സ് അപ്പ് നമ്പറിലോ മാര്‍ച്ച് 10 നകം അയക്കണമെന്നും ഡോ.അമാനുല്ല വടക്കാങ്ങര പറഞ്ഞു.


റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്ന വിജയമന്ത്രങ്ങളുടെ മുന്നൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷവേളയിലാണ് ഈസക്ക എന്ന വിസ്മയം എന്ന പേരില്‍ ഈസക്കയുടെ ജീവിതം പുസ്തകമാക്കുന്ന പദ്ധതി പ്രഖ്യാപിച്ചത്.

Advertisment