മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ചു; അബുദാബിയില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

അബുദാബിയില്‍ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

New Update
ajith rajkumar

അബുദാബി: അബുദാബിയില്‍ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാർ (38) എന്നിവരാണ് മരിച്ച മലയാളികൾ.

Advertisment

പഞ്ചാബ് സ്വദേശിയാണ് മരിച്ച മൂന്നാമത്തെ ആള്‍. അൽറീം ഐലൻഡിലെ സിറ്റി ഓഫ് ലൈറ്റ്സ് കെട്ടിടത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.20നായിരുന്നു അപകടം. മൃതദേഹം അബുദാബിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

Advertisment