/sathyam/media/media_files/2025/10/03/untitled-2025-10-03-12-23-26.jpg)
കുവൈത്ത്: തിരുവനന്തപുരം നിവാസികളായ ഫുട്ബോൾ താരങ്ങളുടെയും,ഫുട്ബോൾ പ്രേമികളുടെയും സംഘടനയായ ട്രാവൻകൂർ ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് ( ടിഫാക്ക് ) പിക്നിക്ക് സംഘടിപ്പിച്ചു .
കബ്ദ് റിസോർട്ടിൽ ടിഫാക്ക് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേർന്ന് പിക്നിക്കിൽ ടിഫാക്ക് പ്രസിഡന്റ് ഹരിപ്രസാദ് മണിയൻ അധ്യക്ഷത വഹിച്ചു.
വോയ്സ് കുവൈത്ത്, ട്രാക്ക് ചെയർമാൻ പി.ജി.ബിനു, ജിജോ ഔസേപ്പ്, വിവേക് സ്റ്റാൻലി, ഷിബു ക്ലൈമൻസ്,ജോൺ മിറാൻഡ് എന്നിവർ സംസാരിച്ചു.
തുടർന്ന് പുരുഷന്മാർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കുമായി വൈവിധ്യമാർന്ന കലാകായിക വിനോദ പരിപാടികളും ടിഫാക്ക് അംഗങ്ങൾ അവതരിപ്പിച്ച ഗാനമേളയും നടന്നു.
കേരള എക്സ്പാറ്റസ് ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് ( കെഫാക് ) സംഘടിപ്പിച്ച അന്തർജില്ലാ ഫുട്ബോൾ മാസ്റ്റേഴ്സ് ലീഗ് വിജയികളായ ജേർസെൻ ടിഫാക്ക് മാസ്റ്റേഴ്സ് ടീം അംഗങ്ങൾക്കും,സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കും ടിഫാക്ക് കേന്ദ്ര കമ്മിറ്റിയുടെ വക സ്നേഹോപഹാരങ്ങൾ വോയ്സ് കുവൈത്ത്, ട്രാക്ക് ചെയർമാൻ പി.ജി.ബിനു,ഷിബു ക്ലൈമൻസ്, ജോൺ മിറാൻഡ് എന്നിവർ ചേർന്ന് സമ്മാനിച്ചു.
രണ്ട് ദിവസങ്ങളിലായി നടന്ന പിക്നിക്ക് കലാകായിക മത്സരങ്ങളിൽ വിജയികളായവർക്കുളള സമ്മാനങ്ങൾ ടിഫാക്ക് ഭാരവാഹികൾ വിതരണം ചെയ്തു.
ടിഫാക്ക് ഭാരവാഹികളും ടിഫാക്ക് പ്ലെയേഴ്സും, സപ്പോർട്ടേഴ്സും പിക്നിക്കിന് നേതൃത്വം നൽകി.
ടിഫാക്ക് ജനറൽ സെക്രട്ടറി മെർവിൻ വർഗ്ഗീസ് സ്വാഗതവും ടിഫാക്ക് ട്രഷറർ ബിജു ടൈറ്റസ് നന്ദിയും പറഞ്ഞു.