റോഡുകളിൽ ചെറിയ അപകടങ്ങൾ ഉണ്ടായാൽ വാഹനങ്ങൾ ഉടൻ മാറ്റണം; കുവൈറ്റ് ട്രാഫിക് വിഭാഗത്തിന്റെ കർശന നിർദ്ദേശം

ഇത്തരം സാഹചര്യങ്ങളിൽ ഡ്രൈവർമാർ പാലിക്കേണ്ട നിർദ്ദേശങ്ങൾ ട്രാഫിക് അവയർനസ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുള്ള അബു ഹസൻ വിശദീകരിച്ചു.

New Update
Untitled

കുവൈറ്റ്: രാജ്യത്തെ റോഡുകളിൽ ചെറിയ അപകടങ്ങൾ സംഭവിക്കുമ്പോൾ വാഹനങ്ങൾ മാറ്റാതെ ഗതാഗത തടസ്സമുണ്ടാക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം.

Advertisment

പരിക്കുകളില്ലാത്ത നിസ്സാരമായ കൂട്ടിയിടികൾ ഉണ്ടാകുമ്പോൾ പോലീസ് എത്തുന്നത് വരെ റോഡിന് നടുവിൽ വാഹനം നിർത്തിയിടുന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ചൂണ്ടിക്കാട്ടി.


ഇത്തരം സാഹചര്യങ്ങളിൽ ഡ്രൈവർമാർ പാലിക്കേണ്ട നിർദ്ദേശങ്ങൾ ട്രാഫിക് അവയർനസ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുള്ള അബു ഹസൻ വിശദീകരിച്ചു.

പരിക്കുകളോ ഗുരുതരമായ നാശനഷ്ടങ്ങളോ ഇല്ലാത്ത അപകടമാണെങ്കിൽ, വാഹനങ്ങൾ ഉടൻ തന്നെ റോഡിന്റെ വലതുവശത്തുള്ള എമർജൻസി ലൈനിലേക്ക് (Right Shoulder) മാറ്റേണ്ടതാണ്. പോലീസ് പട്രോൾ വരുന്നത് കാത്ത് റോഡിന് നടുവിൽ വാഹനം നിർത്തിയിടുന്നത് ഗതാഗതം തടസ്സപ്പെടുത്തിയതിനായുള്ള ട്രാഫിക് പിഴ ലഭിക്കാൻ കാരണമാകും.


അപകടത്തിൽപ്പെട്ടവർ സംഭവസ്ഥലത്ത് ഉദ്യോഗസ്ഥരെ കാത്തുനിൽക്കേണ്ടതില്ലെന്നും, പരസ്പര ധാരണയോടെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി നിയമനടപടികൾ പൂർത്തിയാക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.


കൂടാതെ, എക്സിറ്റുകൾ എടുക്കുന്നതിനായി ഇടതുവശത്തെ ലൈനിൽ നിന്നും പെട്ടെന്ന് വലതുവശത്തേക്ക് വാഹനം വെട്ടിക്കുന്നത് വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിനും മറ്റ് വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ഇടേണ്ട സാഹചര്യത്തിനും കാരണമാകുന്നുണ്ട്.

ഇത്തരം ഡ്രൈവിംഗ് രീതികൾ ഒഴിവാക്കി, നിശ്ചിത ദൂരത്തിന് മുൻപേ തന്നെ ലെയ്നുകൾ മാറി സുരക്ഷിതമായി ഡ്രൈവ് ചെയ്യണമെന്നും അധികൃതർ ആവർത്തിച്ചു.

Advertisment