കുവൈറ്റ്: കുവൈത്തിലെ പ്രധാന റോഡുകളില്‍ ഗതാഗത നിയന്ത്രണം.
കുവൈത്തിലെ ജാസിം അല്‍ ഖറാഫി റോഡിലെ (ആറാം റിംഗ് റോഡ്)ജഹ്‌റയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് സെക്കന്‍ഡറി എക്‌സിറ്റ് കഴിഞ്ഞ ദിവസം അടച്ചിരുന്ന അഹമ്മദിയിലേക്കുള്ള കിംഗ് ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് റോഡിലേക്ക് (റോഡ് 40) പോകുന്ന എക്‌സിറ്റിനെയും കിംഗ് ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് റോഡില്‍ നിന്ന് കുവൈത്ത് സിറ്റിയിലേക്കുള്ള ഗതാഗതത്തെ നയിക്കുന്ന എക്‌സിറ്റിനെയും ഈ അടച്ചുപൂട്ടല്‍ ബാധിക്കും.
ഇന്ന് ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കുന്ന നിയന്ത്രണം അടുത്ത ചൊവ്വാഴ്ച വരെ നീണ്ടുനില്‍ക്കുമെന്നും ട്രാഫിക് മന്ത്രാലയം അറിയിച്ചു