/sathyam/media/media_files/2024/12/08/KpPmNlbe3i3jEMTFfYRA.jpg)
കുവൈറ്റ്: തൃശ്ശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് 18മാത് വാര്‍ഷികം 'മഹോത്സവം 2k24' ഡിസംബര്‍ 13 ന്ന് വെള്ളിയാഴ്ച മൈദാന്‍ ഹവല്ലി അമേരിക്കന്‍ ഇന്‍ റ്റര്‍ നാഷണല്‍ സ്‌കൂളില്‍.
ഇന്ത്യന്‍ സ്ഥാനപതി ആദര്‍ശ് സ്വൈക മുഖ്യഥിതിയായിരിക്കും. നിര്‍ത്യാദി സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന ജുഗല്‍ ബന്തി, ഘോഷയാത്ര ചെണ്ട മേളം, സംസ്‌ക്കാരിക സമ്മേളനം, വിദ്യാഭ്യാസ അവാര്‍ഡ് ദാനം എന്നിവ ഉണ്ടായിരിക്കും.
ഈ വര്‍ഷത്തെ ഗാര്‍ഷോം അവാര്‍ഡ് ജേതാവ് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ഷൈനി ഫ്രാങ്കോയെ ആദരിക്കുന്നു.
/sathyam/media/media_files/2024/12/08/3WULMKkfigkac0E1FshQ.jpg)
പ്രശസ്ത പിന്നണി ഗായിക അഞ്ചു ജോസഫ്, റയാന ഗായകരായ ലിബിന്‍ സ്‌കറിയ, വൈഷ്ണവ്, ഡിജെ സാവിയോ എന്നിവര്‍ ചേര്‍ന്നു ഒരുക്കുന്ന സംഗീത വിരുന്നും ഉണ്ടാകുമെന്നു ഫഹഹീല്‍ കാലിക്കറ്റ് ലൈവ് റെസ്റ്ററണ്ടില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു
ട്രാസ്‌ക് പ്രസിഡന്റ് ബിജു കടവില്‍ ജനറല്‍ സെക്രട്ടറി മുകേഷ് ഗോപാലന്‍, ഭാരവാഹികളായ ജഗദാംബരന്‍, ജെസ്‌നി ഷമീര്‍, തൃതീഷ് കുമാര്‍, ജില്‍ ചിന്നന്‍, ബിജു സി. ഡി, ഷാന ഷിജു, സക്കീന അഷറഫ്, വിഷ്ണു കരിങ്ങാട്ടില്‍, സിജു എം എല്‍, എന്നിവര്‍ പത്ര സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us