/sathyam/media/media_files/2026/01/19/untitled-2026-01-19-11-30-15.jpg)
കുവൈറ്റ്: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഫർവാനിയ ഏരിയയുടെ വാർഷിക പൊതുയോഗം ജനുവരി 16-ന് നടന്നു.
ഏരിയ കൺവീനർ വിഷ്ണു കരിങ്ങാട്ടിൽ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ ജോയിന്റ് സെക്രട്ടറി വിനിഷ് എൻ. ആർ വാർഷിക പ്രവർത്തന റിപ്പോർട്ടും, ഏരിയ വനിതാ വേദി സെക്രട്ടറി ദീപ്തി ജോസഫ് വനിതാവേദി റിപ്പോർട്ടും, ഏരിയ ട്രഷറർ പ്രതീഷ് സാമ്പത്തിക അവലോകനവും, കളിക്കളം ഏരിയ സെക്രട്ടറി എയ്ഞ്ചൽ മറിയം ഷിജോഷ് കളിക്കളം റിപ്പോർട്ട് അവതരിപ്പിച്ചു.
യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് സ്റ്റീഫൻ ദേവസി, ജനറൽ സെക്രട്ടറി ഷൈനി ഫ്രാങ്ക്, ട്രഷറർ സെബാസ്റ്റ്യൻ വാതുക്കാടൻ, വനിതാ വേദി ജനറൽ കൺവീനർ പ്രതിഭ ഷിബു, വനിതാ വേദി ജോയിന്റ് സെക്രട്ടറി സജിനി വിനോദ്, കളിക്കളം ജോയിന്റ് സെക്രട്ടറി അർജുൻ മുകേഷ്, ഏരിയ വനിതാ വേദി കോഡിനേറ്റർ പ്രഭ രവീന്ദ്രൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന് 2026-ലെ ഫർവാനിയ ഏരിയ സമിതിയിലേക്ക് കൺവീനറായി പ്രതീഷ് വിശ്വാനാദിനെയും സെക്രട്ടറിയായി പ്രഭാ രവീന്ദ്രൻ, ട്രഷററായി ദിലീപ് കുമാർ, വനിതാ വേദി കോർഡിനേറ്ററായി ദീപ്തി ജോസഫ്, വനിതാ വേദി സെക്രട്ടറിയായി ശില്പ വിജീഷ് എന്നിവരെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us