തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അബ്ബാസിയ ബി ഏരിയ വാർഷിക പൊതുയോഗം

ഏരിയയിലെ മികച്ച പ്രവർത്തനങ്ങൾക്കും, ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർക്കുകയും ചെയ്ത  മുകേഷ് ഗോപാലൻ,  ജഗദാബരൻ, സുനിൽ ദത്ത് എന്നിവർക്ക് യോഗത്തിൽ മൊമെന്റോ നൽകി ആദരിച്ചു.

New Update
Untitled

കുവൈറ്റ്: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അബ്ബാസിയ ബി ഏരിയയുടെ വാർഷിക പൊതുയോഗം 2026 ജനുവരി, 22 ന്(വ്യാഴം) വൈകിട്ട് 7 മണിക്ക് ഹെവൻസ് ഹാളിൽ വെച്ച് നടന്നു.

Advertisment

ഏരിയ കൺവീനർ  ജയേഷ് ഏങ്ങണ്ടിയൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ,  ജോയിന്റ് സെക്രട്ടറി ബിജീഷ് സ്വാഗതം പറയുകയും, സെക്രട്ടറി  ധന്യ മുകേഷ് വാർഷിക പ്രവർത്തന റിപ്പോർട്ടും, ട്രഷറർ വിനോദ് എഎസ്‌  സാമ്പത്തിക റിപ്പോർട്ടും, ഏരിയ വനിതാവേദി സെക്രട്ടറി ശിൽപ സുഗേഷ് വനിതാവേദി റിപ്പോർട്ടും, മാസ്റ്റർ അർജുൻ മുകേഷ്  കളിക്കളം റിപ്പോർട്ടും ഏരിയ അംഗങ്ങളുടെ മുൻപാകെ അവതരിപ്പിച്ചു അംഗീകാരം നേടി. 

യോഗത്തിൽ തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് പ്രസിഡന്റ് സ്റ്റീഫൻ ദേവസി,  ആക്ടിങ് ജനറൽ സെക്രട്ടറി രാജൻ ചാക്കോ, ട്രഷറർ  സെബാസ്റ്റ്യൻ വാതുക്കാടൻ, വനിതാവേദി ജനറൽ കൺവീനർ  പ്രതിഭ ഷിബു, കളിക്കളം ജോയിന്റ് സെക്രട്ടറി മാസ്റ്റർ അർജുൻ മുകേഷ്,  ഏരിയ വനിതാവേദി കോർഡിനേറ്റർ  സിമി റിജോ, ഏരിയ കളിക്കളം കോർഡിനേറ്റർ കുമാരി ചൈതന്യ ലക്ഷ്മി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.


ഏരിയയിലെ മികച്ച പ്രവർത്തനങ്ങൾക്കും, ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർക്കുകയും ചെയ്ത  മുകേഷ് ഗോപാലൻ,  ജഗദാബരൻ, സുനിൽ ദത്ത് എന്നിവർക്ക് യോഗത്തിൽ മൊമെന്റോ നൽകി ആദരിച്ചു.


തുടർന്ന് 2026-പ്രവർത്തന വർഷത്തിലേക്കുള്ള അബ്ബാസിയ ബി ഏരിയ കൺവീനറായി  ജഗദാമ്പരൻ, സെക്രട്ടറിയായി ഷാജി രഘുവരൻ, ട്രഷററായി  ജിതേദ്രൻ,  വനിതാ വേദി കോർഡിനേറ്ററായി ടെസ്മി അനിൽ , വനിതാവേദി സെക്രട്ടറിയായി മെറിൻ ജിതിൻ എന്നിവരെയും കേന്ദ്ര സമതിയിലേക്ക് മുകേഷ് ഗോപാലൻ,  മനോജ്‌ കുറുമ്പയിൽ,ജസീല നൗഫൽ എന്നിവരെയും ഇലക്ഷൻ കമ്മീഷണർമാരായ  മണിക്കുട്ടൻ,  രാജേഷ് കല്ലായി എന്നിവരുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്തു.

Advertisment