New Update
/sathyam/media/media_files/Nj6XLzy8kf1BM3adkfGm.jpg)
കുവൈത്ത്: കുവൈത്ത് അധികൃതർ ഇത്തവണ 43,290 യാത്രാ വിലക്കുകൾ പുറപ്പെടുവിച്ചതായി റിപ്പോർട്ട്. സർക്കാർ, ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കു നല്‍കാനുള്ള സാമ്പത്തിക ബാധ്യതകൾ തീർപ്പാക്കാതെ, രാജ്യത്തുനിന്ന് പുറത്തെക്കാനാകില്ല.
Advertisment
ബാങ്ക് വായ്പകളിലെ കുടിശിക , ക്രഡിറ്റ് കാർഡ് കുടിശികകൾ, വാടക തുക കുടിശിക, കോടതി കേസുകൾ, ട്രാഫിക് ലംഘനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ വിലക്ക്.
യാത്രാ വിലക്ക് ഒഴിവാക്കാൻ എന്ത് ചെയ്യണം?
കുടിശികയും പിഴയും അടച്ച് സാമ്പത്തിക ബാധ്യതകൾ തീർപ്പാക്കണം.
ബാധിതർ ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ആശയവിനിമയം നടത്തണം.
നിയമപരമായ ഇടപെടലുകൾ ആവശ്യമായേക്കാം.
സാമ്പത്തിക ബാധ്യതകളുള്ളവർക്ക് ഇത് കടുത്ത പ്രതിസന്ധിയാകുമെന്നതിനാൽ, പണമടയ്ക്കൽ കാര്യത്തിൽ മുന്നോടിയുള്ള നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.