പ്രവാസികളെ അവഗണിക്കുന്ന ജനദ്രോഹ ബജറ്റ്: ഐ.വൈ.സി.സി ബഹ്‌റൈൻ

New Update
F

മനാമ: ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പ്രവാസി വിരുദ്ധവും സാധാരണക്കാരന്റെ കണ്ണിൽ പൊടിയിടുന്നതുമാണെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്ന പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനോ പുനരധിവാസത്തിനോ ക്രിയാത്മകമായ പദ്ധതിയൊന്നും നീക്കിവെക്കാത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണ്.

Advertisment

ആശ-അങ്കണവാടി വർക്കർമാരുടെ ഓണറേറിയത്തിൽ വരുത്തിയ തുച്ഛമായ വർധനവ് നിലവിലെ വിലക്കയറ്റത്തിന് ആനുപാതികമല്ല. സാധാരണക്കാരന്റെ മേൽ കൂടുതൽ ബാധ്യതകൾ അടിച്ചേൽപ്പിക്കുന്ന ഈ ബജറ്റ് വ്യാവസായിക വളർച്ചയെക്കുറിച്ച് നടത്തുന്ന പ്രഖ്യാപനങ്ങൾ വെറും വാചകക്കസർത്ത് മാത്രമാണെന്നും പ്രവാസി സമൂഹത്തോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാട് തിരുത്തണമെന്നും ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ്‌ റിച്ചി കളത്തൂരേത്ത്, ജനറൽ സെക്രട്ടറി സലീം അബുത്വാലിബ്, ട്രഷറര്‍ ഷഫീഖ് സൈഫുദ്ധീൻ ആവശ്യപ്പെട്ടു.

Advertisment