/sathyam/media/media_files/2026/01/06/trophe-des-champions-2026-01-06-10-23-02.jpg)
കുവൈറ്റ്: ഫുട്ബോൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫ്രഞ്ച് സൂപ്പർ കപ്പ് പോരാട്ടത്തിനായി കുവൈറ്റിലെ ജാബർ അൽ-അഹമ്മദ് ഇന്റർനാഷണൽ സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു.
ജനുവരി 8-ന് വ്യാഴാഴ്ച നടക്കുന്ന തീപാറുന്ന മത്സരത്തിൽ ഫ്രഞ്ച് കരുത്തരായ പാരീസ് സെന്റ് ജെർമെയ്നും ഒളിമ്പിക് ഡി മാഴ്സെയും തമ്മിലാണ് ഏറ്റുമുട്ടുന്നത്.
മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതോടെ ടിക്കറ്റുകൾക്കായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിലവിൽ നാമമാത്രമായ ടിക്കറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്.
'ആദ്യം വരുന്നവർക്ക് ആദ്യം' എന്ന അടിസ്ഥാനത്തിലാണ് ടിക്കറ്റ് വിതരണം നടക്കുന്നത്. കുവൈത്ത് സമയപ്രകാരം രാത്രി 9 മണിക്ക് കിക്കോഫ് നടക്കും.
തങ്ങളുടെ പ്രിയപ്പെട്ട ടീമുകളെയും താരങ്ങളെയും നേരിട്ട് കാണാനും പിന്തുണയ്ക്കാനും ആരാധകർക്ക് ലഭിക്കുന്ന ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്താതിരിക്കാൻ എത്രയും വേഗം സീറ്റുകൾ ഉറപ്പാക്കണമെന്ന് സംഘാടകർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us