ട്രംപിന് എതിരായ വധശ്രമം; അപലപിച്ച് കുവൈത്ത് അമീര്‍

പെന്‍സില്‍വാനിയ സ്റ്റേറ്റില്‍ ഒരു പ്രചാരണ റാലിക്കിടെയാണ് ട്രംപിന് നേരെ വധശ്രമം നടന്നത്. മുന്‍ പ്രസിഡന്റിന് നേരെയുണ്ടായ ക്രിമിനല്‍ നടപടിയെ അമീര്‍ ശക്തമായി അപലപിച്ചു.

New Update
bhgy666666666777777777777778

കുവൈറ്റ്:  മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തില്‍ ആശങ്കയറിയിച്ച് കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്.  ട്രംപിന് അയച്ച സന്ദേശത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ച് അമീര്‍ ആശങ്ക അറിയിച്ചു. 

Advertisment

പെന്‍സില്‍വാനിയ സ്റ്റേറ്റില്‍ ഒരു പ്രചാരണ റാലിക്കിടെയാണ് ട്രംപിന് നേരെ വധശ്രമം നടന്നത്. മുന്‍ പ്രസിഡന്റിന് നേരെയുണ്ടായ ക്രിമിനല്‍ നടപടിയെ അമീര്‍ ശക്തമായി അപലപിച്ചു.

ട്രംപിന് വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നും നല്ല ആരോഗ്യം നേരുന്നതയായും അമീര്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചതായി കുവൈത്ത് ഔദ്യോഗിക ഏജന്‍സി അറിയിച്ചു

Advertisment