ഗൾഫ് : 4 ദിവസത്തെ ഗൾഫ് യാത്രയിൽ ലഭിച്ച രാജകീയ വരവേൽപ്പും വമ്പൻ ആതിഥ്യവും കൂടാതെ മൂന്നു ഗൾഫ് രാജ്യങ്ങളിൽ നിന്നായി 2 ട്രില്യൺ ഡോളറിന്റെ വൻ നിക്ഷേപവും കൂടുതൽ നിക്ഷേപങ്ങ ൾക്കുള്ള ഉറപ്പുകളും സുരക്ഷിതമാക്കിയാണ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മടങ്ങിയത്.
മറ്റു രാജ്യങ്ങളെ അസൂയപ്പെടുത്തുന്ന ഓർഡറുകളും നിക്ഷേപ വുമാണ് അദ്ദേഹം നേടിയെടുത്തത്.
/sathyam/media/post_attachments/wp-content/uploads/2025/05/2025-05-15T174622Z_1871639067_RC2HIEAFZJEW_RTRMADP_3_USA-TRUMP-GULF-EMIRATES-1747370774-880895.jpg?resize=770%2C513&quality=80)
സൗദി അറേബ്യ 600 മില്യൺ ഡോളറാണ് Energy, Defence, Technology, Infrastructure, Critical minerals എന്നീ മേഖലകളിൽ അമേരിക്കയിൽ നിക്ഷേപിക്കുക. 142 ബില്യൺ ഡോളറിന്റെ ആയുധങ്ങളും സൗദി അമേരിക്കയിൽ നിന്നും വാങ്ങാനുള്ള ധാരണയായി. അടു ത്ത ഘട്ടത്തിൽ നിക്ഷേപം ഒരു ട്രില്യൺ ഡോളറാകുമെന്ന് സൗദി പ്രിൻസ് അറിയിച്ചു.
/sathyam/media/post_attachments/wp-content/uploads/2025/05/Trump-MBS-2214389007-847573.jpeg?w=800?quality=90)
അമേരിക്കയുടെ നോട്ടപ്പുള്ളികളായിരുന്ന ഖത്തറുമായി 1.2 ട്രില്യ ൺ ഡോളറിന്റെ കരാറുകളാണ് അമേരിക്ക നേടിയത്. ഇതിൽ പ്രധാനമായത് അത്യാധുനിക GE എഞ്ചിനുള്ള 210 ജെറ്റ് വിമാന ങ്ങളാണ്.
യു എ ഇ യുടെ Etihad Airways 28 വിശാലമായ എയർ ക്രാഫ്റ്റുകൾക്കാണ് ($14.5 billion) ഓർഡർ നൽകിയിരി ക്കുന്നത്.ഇതുകൂടാതെ അമേരി ക്കൻ എനർജി സെക്റ്ററിൽ 440 ബില്യൺ ഡോളറിന്റെ യു എ ഇ നി ക്ഷേപവും അമേരിക്ക നേടിയെടുത്തു.
ഒരു ബിസ്സിനസ്സ്മാന്റെ ചാതുര്യത്തോടെയാണ് ട്രംപ് അമേരിക്ക യെ കൂടുതൽ സമ്പന്നതയിലേക്ക് നയിക്കുന്നതെന്ന് പറയാതെ തരമില്ല.
/sathyam/media/post_attachments/sites/default/files/styles/article_hero_medium/public/2025-05/c3da62d86a150ae516274b509811a8684e20cf39-531872.jpg?h=69f2b9d0&itok=0AZXK4BS)
അതിനുള്ള ഉദാഹരണമാണ് ആപ്പിൾ ഐ ഫോൺ നിർമ്മാതാവ് Tim Cook നോട് ട്രംപ് പറഞ്ഞ വാക്കുകൾ..
" താങ്കൾ ഇന്ത്യയിൽ ഐ ഫോൺ നിർമ്മിക്കരുത്. ലോകത്ത് ഏറ്റവും കൂടുതൽ താരിഫ് (ചുങ്കം) ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യ അവരുടെ കാര്യം നോക്കിക്കൊള്ളും. താങ്കൾ അവിടെ നിക്ഷേപം നടത്തരുത്. " ഇതായിരുന്നു ട്രംപിന്റെ വാക്കുകൾ.