യുഎഇയില്‍ വീടിന് തീപിടിച്ച് രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം

അഗ്നിബാധയുടെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ഫുജൈറ സിവില്‍ ഡിഫന്‍സ് മേധാവി ബ്രിഗേഡിയര്‍ അലി ഉബൈദ് അല്‍ തുനൈജി പറഞ്ഞു. News | Pravasi | united arab emirates | ലേറ്റസ്റ്റ് ന്യൂസ് | Middle East

New Update
frUntitledop.jpg

ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ വീടിന് തീപിടിച്ച് രണ്ടു സ്വദേശി കുട്ടികള്‍ മരിച്ചു. എട്ടു വയസ്സുള്ള പെണ്‍കുട്ടിയും ഏഴ് വയസ്സുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്. അഞ്ചു വയസ്സുള്ള കുട്ടിക്ക് ഗുരുതര പരിക്കേറ്റു.

Advertisment

അല്‍ തുവിയാനിലെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപിടിത്തം സംബന്ധിച്ച വിവരം സിവില്‍ ഡിഫന്‍സ് ഓപ്പറേറ്റിങ് റൂമില്‍ ലഭിച്ചത്.

ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി. പരിക്കേറ്റവരെ ദിബ്ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഗ്നിബാധയുടെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ഫുജൈറ സിവില്‍ ഡിഫന്‍സ് മേധാവി ബ്രിഗേഡിയര്‍ അലി ഉബൈദ് അല്‍ തുനൈജി പറഞ്ഞു.

Advertisment