യു.എ.ഇ ഇറാനിലെ എംബസി അടച്ചു; മിസൈൽ ആക്രമണം 'അപകടകരമായ പ്രകോപനമെന്ന്' വിമർശനം

സൗഹൃദ രാജ്യങ്ങളിലേക്ക് ആക്രമണത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

New Update
Untitled

യുഎഇ:  യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനും അയല്‍രാജ്യമായ ഒമാനും നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളെ ശക്തമായി അപലപിച്ചുകൊണ്ട്, ഇറാനുമായുള്ള നയതന്ത്ര ബന്ധം യു.എ.ഇ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

Advertisment

ഇറാന്റെ നടപടി 'അപകടകരമായ പ്രകോപനമാണെന്ന്' വിശേഷിപ്പിച്ച യു.എ.ഇ, ടെഹ്റാനിലെ തങ്ങളുടെ എംബസി ഉടനടി അടച്ചുപൂട്ടുന്നതായും അംബാസഡറെയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരെയും അടിയന്തരമായി തിരിച്ചുവിളിക്കുന്നതായും പ്രഖ്യാപിച്ചു.


ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള 'നഗ്‌നമായ ലംഘനമാണെന്നും' പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സൗഹൃദ രാജ്യങ്ങളിലേക്ക് ആക്രമണത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.


'സൗഹൃദ രാജ്യങ്ങളെക്കൂടി ആക്രമണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത് എല്ലാ നിയമപരവും രാഷ്ട്രീയവുമായ മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമാണ്. ഇത് ശക്തമായി അപലപിക്കപ്പെടേണ്ടതാണ്.'

മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങളെ തകര്‍ക്കുന്നതും നയതന്ത്ര മര്യാദകള്‍ ലംഘിക്കുന്നതുമാണ് ഇറാന്റെ ഈ നടപടിയെന്ന് യു.എ.ഇ വ്യക്തമാക്കി.

Advertisment