യുഎഇയില്‍ അനധികൃതമായി 12 വിദേശി തൊഴിലാളികളെ ജോലിക്ക് നിയമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

യുഎഇയില്‍ അനധികൃതമായി 12 വിദേശി തൊഴിലാളികളെ ജോലിക്ക് നിയമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. ഒരു യുഎഇ സ്വദേശിയും ഒരു ഏഷ്യക്കാരനുമാണ് അറസ്റ്റിലായത്. 

New Update
police

അബുദാബി: യുഎഇയില്‍ അനധികൃതമായി 12 വിദേശി തൊഴിലാളികളെ ജോലിക്ക് നിയമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. ഒരു യുഎഇ സ്വദേശിയും ഒരു ഏഷ്യക്കാരനുമാണ് അറസ്റ്റിലായത്. 


Advertisment

ഇവരെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ശരിയായ പെര്‍മിറ്റ് ഇല്ലാതെയാണ് 12 പേരെ നിയമിച്ചത്. അറസ്റ്റിലായ രണ്ടുപേര്‍ക്കുമായി ആകെ 600,000 ദിര്‍ഹം പിഴ ചുമത്തിയിട്ടുണ്ട്.


നിയമവിരുദ്ധമായി ജോലി ചെയ്ത തൊഴിലാളികള്‍ക്ക് 1,000 ദിര്‍ഹം വീതവുമാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്തും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി നടത്തിയ  252 പരിശോധനകളിലാണ് നിയമം ലംഘിച്ച് ജോലിക്ക് നിയമിച്ചത് കണ്ടെത്തിയത്. 


രാജ്യത്തെ വിദേശികളുടെ എന്‍ട്രിയും താമസവും സംബന്ധിച്ച നിയമം ലംഘിക്കുന്നവരെ പിടികൂടുക ലക്ഷ്യമാക്കിയാണ് പരിശോധനകള്‍ നടത്തിയത്. 'സുരക്ഷിത സമൂഹത്തിലേക്ക് ഒരുമിച്ച്' എന്ന പ്രമേയത്തില്‍ യുഎഇയിലുടനീളമുള്ള 4,771 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ കണ്ടെത്തിയത്. 


Advertisment