യുഎഇയില്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി

യു.എ.ഇയില്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കുക' എന്ന തലക്കെട്ടോടെ ബോധവത്കരണ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.

New Update
EMRGENCY

അബുദാബി: യു.എ.ഇയില്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കുക' എന്ന തലക്കെട്ടോടെ ബോധവത്കരണ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.


Advertisment

 അപകടം, തീപിടുത്തം തുടങ്ങിയ സാഹചര്യങ്ങളില്‍ കൃത്യ സമയത്ത് എമര്‍ജന്‍സി വാഹനങ്ങള്‍ സംഭവം നടന്നയിടങ്ങളില്‍ എത്തുന്നത് ഉറപ്പുവരുത്താനാണ് ഇത്തരത്തില്‍ കാമ്പയിനുകള്‍ നടത്തുന്നത്. 


യുഎഇയിലെ നിയമപ്രകാരം, ആംബുലന്‍സുകള്‍, ഫയര്‍ ട്രക്കുകള്‍, പൊലീസ് പട്രോള്‍ വാഹനങ്ങള്‍ തുടങ്ങിയ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതിരിക്കുന്നവര്‍ക്ക് 3000 ദിനാര്‍ വരെ പിഴയീടാക്കുന്നതായിരിക്കും. ആറ് ബ്ലാക്ക് പോയന്റുകള്‍ ചുമത്തുകയും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. 

Advertisment